Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

ബഡ്ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

ദാനാധാരങ്ങള്‍ക്ക് 1000 രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി മതി

*ഭാഗപത്രത്തിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് ചെയ്തു

*ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ സര്‍ചാര്‍ജ്ജ് അഞ്ച് ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കി

*വിദേശമദ്യത്തിന്റെ സാമൂഹ്യസുരക്ഷാ സെസ് ഒരു ശതമാനത്തില്‍ നിന്ന് ആറു ശതമാനമായി ഉയര്‍ത്തി, വില കൂടും

*ആഡംബര കാറുകള്‍ക്കും, 4000 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകള്‍ക്കും രണ്ട് ശതമാനം ആഡംബര സെസ് ഏര്‍പ്പെടുത്തി

*ധനമന്ത്രി ചെയര്‍മാനായി നികുതി മേല്‍നോട്ട സമിതി, നികുതി സംബന്ധിച്ച പ്രശ്ന പരിഹാരത്തിനായി കോള്‍സെന്ററും, വെബ്സൈറ്റും ആരംഭിക്കും

*ജൈവവളത്തിനും ജൈവകീടനാശിനിക്കും വില കുറയും

*പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ഒരു കോടി രൂപ

*സംസ്ഥാനം സ്വന്തം നിലയില്‍ ഹൌസിംഗ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ രൂപീകരിക്കും

*പ്രവാസി മലയാളികളുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ ആരംഭിക്കും

*ഇടുക്കിയില്‍ വോളിബോള്‍ അക്കാഡമിക്ക് 50 ലക്ഷം

*ജി.വി.രാജയുടെ ജന്മസ്ഥലമായ പൂഞ്ഞാറില്‍ സ്പോര്‍ട്സ് കോംപ്ളക്സ്

*ദേശീയ ഗെയിംസിന് സ്റ്റേഡിയങ്ങള്‍ ഒരുക്കുന്നതിന് 120 കോടി

*പട്ടികജാതി-പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ വായ്പാപരിധി ഉയര്‍ത്തി

*തിരുവനന്തപുരം പ്രസ് ക്ളബിനോട് അനുബന്ധിച്ച് മീഡിയ മാനേജ്മെന്റ് ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ

*പത്രപ്രവര്‍ത്തക ആരോഗ്യപരിരക്ഷയ്ക്ക് 40 ലക്ഷം, ഭവനപദ്ധതിയ്ക്ക് 50 ലക്ഷം രൂപ വകയിരുത്തി

*എറണാകുളം പ്രസ് അക്കാഡമിയുടെ മന്ദിര നിര്‍മ്മാണത്തിന് 10 ലക്ഷം

*മാദ്ധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ അടിയന്തരമായി നല്‍കും.

*പുല്ലുമേട് ദുരന്തം പോലുള്ളവ ആവര്‍ത്തിക്കാതിരിക്കാന്‍ സേഫ്റ്റി മാനുവല്‍ തയ്യാറാക്കും

അങ്കമാലി-ശബരി റെയില്‍പാതയുടെ പണി ആരംഭിക്കും.

*കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഗ്ളോബല്‍ പൊസിഷനിംഗ് സിസ്റ്റം (ജി.പി.എസ്) സംവിധാനം ഏര്‍പ്പെടുത്തും.

*തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായി 138 പുതിയ ലോ ഫ്ളോര്‍ ബസുകള്‍.

*കെ.എസ്.ആര്‍.ടിസിയ്ക്ക് 100 കോടി രൂപയുടെ അധിക സഹായം

*റേഷന്‍ കടകള്‍ വഴി 13 ഇനം അവശ്യസാധനങ്ങള്‍ നല്‍കും

*മാവേലി സ്റ്റോറുകളെ സൂപ്പര്‍ മാര്‍ക്കറ്റുകളാക്കും

*സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ 100 ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍ തുറക്കും

*മുല്ലപ്പെരിയാര്‍ പുതിയ അണക്കെട്ടിന് പ്രത്യേക അതോറിറ്റി, ഇതിനായി അഞ്ചു കോടി രൂപ

*തിരുവനന്തപുരത്തെ കേടായ പൈപ്പുകള്‍ മാറ്റി ഡി.ഐ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് 65 കോടി രൂപ വകയിരുത്തി, കോട്ടയത്ത് പൈപ്പുകള്‍ മാറ്റുന്നതിന് 33 ലക്ഷം രൂപ അനുവദിച്ചു

*ചെറുകിട നഗരങ്ങളില്‍ ഐ.ടി പാര്‍ക്കുകള്‍

*കയര്‍ ഗ്രാമത്തിന് 50 ലക്ഷം രൂപ

*മാള സ്പിന്നിംഗ് മില്‍ നവീകരണത്തിന് രണ്ടു കോടി

*മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ജില്ലാതല പദ്ധതി

*പരമ്പരാഗത വ്യവസായങ്ങള്‍ ആരംഭിക്കും

*എമര്‍ജിംഗ് കേരള എന്ന പേരില്‍ നിക്ഷേപ സംഗമം സംഘടിപ്പിക്കും, കൂടുതല്‍ സംയുക്ത സംരംഭങ്ങള്‍ ആകര്‍ഷിക്കും

*പൊതുസ്ഥലത്ത് സ്ത്രീകള്‍ക്ക് ടോയ്ലറ്റ്

*ആലപ്പുഴ, തൃശൂര്‍, കോട്ടയം മെഡിക്കല്‍ *കോളേജുകള്‍ക്ക് 43 കോടി രൂപ അനുവദിച്ചു

*കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ കൗണ്‍സിംലിംഗ് സെന്റര്‍

*എല്ലാ ജില്ലകളിലും ഡയാലിസിസ് സെന്റര്‍

*ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ട്രോമാ കെയര്‍ യൂണിറ്റിന് രണ്ടു കോടി രൂപ

*ഉച്ചഭക്ഷണ പരിപാടി 9,10 ക്ളാസുകളില്‍ കൂടി വ്യാപിപ്പിക്കും

*സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതിയ്ക്കായി ഒരു കോടി രൂപ

*500 കോടി മുതല്‍മുടക്കില്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

*കേരള സിവില്‍ സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും, ഒരു കോടി രൂപ വകയിരുത്തി

*എന്‍ഡോസള്‍ഫാന്‍ രോഗബാധിതര്‍ക്ക് പാക്കേജ്

*മലപ്പുറം, ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് എന്നിവിടങ്ങളില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കും, ഇതിനായി അഞ്ചു കോടി രൂപ

*ശ്രീചിത്രാ മെഡിക്കല്‍ സെന്ററിന്റെ കേന്ദ്രം വയനാട്ടില്‍ സ്ഥാപിക്കും

*കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള തൊഴിലാളി പെന്‍ഷന്‍ 400 രൂപയായി ഉയര്‍ത്തി

**കേരള ലോട്ടറി ഏഴു ദിവസവും നറുക്കെടുപ്പ്. ഇതില്‍ നിന്ന് ലഭിക്കുന്ന തുക കാന്‍സര്‍, പാലിയേറ്റീവ്, ഹൃദ് രോഗികള്‍ക്കായി ചെലവഴിക്കും

*സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ രണ്ടു ലക്ഷം രൂപ വരെയുള്ളതിന് സൌജന്യ ചികിത്സ അനുവദിക്കുന്ന രാജീവ് ഗാന്ധി ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി, ബി.പി.എല്‍, എ.പി.എല്‍ കുടുംബങ്ങള്‍ക്കുള്‍പ്പെടെ 52 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

*തിരൂരില്‍ മലയാള സര്‍വകലാശാലയ്ക്ക് ഒരു കോടി രൂപ

*മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന നിര്‍മ്മാണ പദ്ധതി, ഇതിനായി 400 കോടി രൂപ വകയിരുത്തി.

*ഒരു ഹെക്ടര്‍ താഴെ ഭൂമിയുള്ള 60 വയസ് കഴിഞ്ഞ ചെറുകിട കര്‍ഷകര്‍ക്ക് പ്രതിമാസം 300 രൂപ പെന്‍ഷന്‍

*സമഗ്ര കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതി

*കര്‍ഷകര്‍ക്ക് പലിശയിളവ് പദ്ധതി

*വനം-പരിസ്ഥിതി നിയമത്തില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കും.

*പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ തരിശുഭൂമി കൃഷിയോഗ്യമാക്കും

*ഉപയോഗികാത്ത ഭൂമി കണ്ടെത്തി കൃഷിയിറക്കും *കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കും

*റോഡ്- പാലം വികസനത്തിന് 200 കോടി രൂപ, മരാമത്ത് പണികള്‍ക്ക് 325 കോടി കൂടുതല്‍ നല്‍കും

*തിരുവനന്തപുരത്തിന്റെ വികസനത്തിന് 30 കോടി രൂപ

*അരുവിക്കരയുടെ വികസനത്തിന് വികസന ഏജന്‍സി. ഇതിനായി 25 ലക്ഷം രൂപ വകയിരുത്തി

*ഗതാഗത വികസനത്തിന് മാസ്റ്റര്‍പ്ളാന്‍ തയ്യാറാക്കും, ഇതിനായി 10 ലക്ഷം രൂപ

*ഭരണങ്ങനാം വികസന അതോറിറ്റിയ്ക്ക് 25 കോടി

*ഹരിപ്പാട്, കൊടുങ്ങല്ലൂര്‍, കട്ടപ്പന എന്നിവിടങ്ങളില്‍ റവന്യൂ ടവറുകള്‍ക്ക് 50 കോടി രൂപ

*എറണാകുളം-ശബരിമല സംസ്ഥാന പാതയ്ക്ക് രണ്ടു കോടി രൂപ അനുവദിച്ചു

*ശബരിമല സീറോ വേസ്റ്റ് പ്രാരംഭ പദ്ധതിയ്ക്കായി അഞ്ചു കോടി രൂപ, എരുമേലി ടൌണ്‍ ഷിപ്പിന് രണ്ടു കോടി രൂപ അനുവദിച്ചു

*അലിഗഢ് മുസ്ളീം യൂണിവേഴ്സിറ്റി വികസനത്തിന് 25 ലക്ഷം രൂപ

*വര്‍ക്കല ടൂറിസം വികസനത്തിന് രണ്ടു കോടി

*റോഡ് വികസനത്തിന് റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട്

*വിഴിഞ്ഞം പദ്ധതിയ്ക്ക് അടിസ്ഥാന സൌകര്യ വികസനം ഒരുക്കുന്നതിന് 180 കോടി രൂപ അനുവദിച്ചു

*സ്മാര്‍ട്ട് സിറ്റിയ്ക്കായി അടിസ്ഥാന സൗകര്യ വികസനത്തിനായി 10 കോടി രൂപ

*കൊച്ചി മെട്രോയ്ക്ക് 25 കോടി രൂപ

*കണ്ണൂര്‍ വിമാനത്താവളത്തിന് 30 കോടി രൂപ

*കോട്ടയം മൊബിലിറ്റി ഹബിന് അഞ്ചു കോടി രൂപ

*കോട്ടയം, പാല, വര്‍ക്കല എന്നിവിടങ്ങളില്‍ റിംഗ് റോഡുകള്‍ക്ക് അഞ്ചു കോടി രൂപ വകയിരുത്തും

*ഹില്‍ ഹൈവേയ്ക്ക് അഞ്ചു കോടി രൂപ

മലയോര വികസന അതോറിറ്റിക്കായി അഞ്ചു കോടി രൂപ

*വികസനം ത്വരിതപ്പെടുത്തും

*സംസ്ഥാനത്തിന്റെ കടം വര്‍ദ്ധിച്ചു. ആഭ്യന്തര കടത്തില്‍ 110 ശതമാനത്തിന്റെ വര്‍ദ്ധന

*2011-12ല്‍ കടം 83,857 കോടി രൂപയാകും.

*ആസ്തിയുടെ രണ്ടര ഇരട്ടിയിലേറെ സാമ്പത്തിക ബാദ്ധ്യത

*കേരളത്തിന്റെ ആളോഹരി റവന്യൂ കമ്മി 873 രൂപ (വാർത്താലോകം 08.07.2011)