Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

മുംബൈ സ്‌ഫോടനം: രേഖാചിത്രം തയ്യാറാക്കി

മുംബൈ: മുംബൈയിലെ സ്‌ഫോടനപരമ്പരയ്ക്ക് ഉത്തരവാദിയായ വ്യക്തിയുടെ രേഖാചിത്രം മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് പുറത്തുവിട്ടു. ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. സ്‌ഫോടനങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്ന വിവിധ ഏജന്‍സികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഈ ചിത്രം അയച്ചുകൊടുത്തിട്ടുണ്ട്. എന്നാലിത് ജനങ്ങള്‍ക്കായി പരസ്യമാക്കില്ല. പോലീസിന് സ്ഥിരമായി വിവരങ്ങള്‍ നല്‍കുന്നവരെയും ഈ രേഖാചിത്രം കാണിക്കും-ഒരു എ.ടി.എസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. സംഭവത്തെ കുറിച്ച് മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് എ.ടി.എസ്. മേധാവി രാകേഷ് മരിയ പറഞ്ഞു. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഡെല്‍ഹി, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളുമായി എ.ടി.എസ്. നിരന്തരം ബന്ധപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ മൂന്നിടത്ത് ജൂലായ് 13ന് ഉണ്ടായ സ്‌ഫോടത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും 130 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.