Hi quest ,  welcome  |  sign in  |  registered now  |  need help ?

ഭൂമിയോട് സാമ്യമുള്ള ഗ്രഹം കണ്ടെത്തി

വാഷിങ്ടണ്‍: ഭൂമിയോട് സാമ്യമുള്ള ഗ്രഹം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. സൗരയൂഥത്തിന് പുറത്ത് കണ്ടെത്തിയ ഈ ഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യമുണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് ശാസ്ത്രസമൂഹത്തിന്റെ വിലയിരുത്തല്‍. നാസ തിങ്കളാഴ്ച പുതിയ ഗ്രഹത്തിന്റെ കണ്ടെത്തല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2009 ലാണ് കെപ്ലര്‍ ടെലിസ്‌കോപ് വഴി ഈ ഗ്രഹത്തെ ആദ്യം കണ്ടത്. ഇതിനാല്‍ കെപ്ലര്‍ 22 ബി എന്നാണ് ഈ പുതിയ അതിഥിക്ക് ശാസ്ത്ര സമൂഹം പേരിട്ടിരിക്കുന്നത്.മൂന്നു വട്ടം കെപ്ലര്‍ 22 ബി നക്ഷത്രത്തെ ചുറ്റുന്നത് ബഹിരാകാശ ഗവേഷകര്‍ കണ്ടിരുന്നു. മനുഷ്യ ചരിത്രത്തില്‍ തന്നെ സുപ്രധാനമായ കണ്ടെത്തലായാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ജെഫ് മാര്‍കി ഇതിനെ വിശേപ്പിച്ചിരിക്കുന്നത്. പുതിയ ഗ്രഹത്തില്‍ ജലവും പാറക്കെട്ടുകളുമുണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഭൂമിയെ അപേക്ഷിച്ച് വലിപ്പം കൂടുതലുണ്ട് എന്നത് മാത്രമാണ് ശാസ്ത്രജ്ഞരെ ചിന്താക്കുഴപ്പത്തിലാക്കുന്നത്. ഭൂമിയുടെ 2.4 ഇരട്ടി വലിപ്പമുണ്ട് കെപ്ലര്‍ 22 ബിക്ക്. ഭൂമിയെ പോലെ തന്നെ നക്ഷത്രത്തില്‍ നിന്ന് അത്രയും അകലെ തന്നെയാണ് ഈ ഗ്രഹവും. ജലത്തിന്റെ സാന്നിധ്യത്തിന് സാധ്യത കൂടുതല്‍ കല്‍പ്പിക്കുന്നതിനും ഒരു കാരണമിതാണ്. നക്ഷത്രത്തെ 290 ദിവസം കൊണ്ടാണ് കെപ്ലര്‍ 22 ബി വലംവെക്കുന്നത്‌
03:55 | 0 അഭിപ്രായ(ങ്ങള്‍)

ആണവായുധ ശേഷിയുള്ള അഗ്നി മിസൈല്‍ പരീക്ഷിച്ചു

ഭൂവനേശ്വര്‍: ആണവായുധ വാഹകശേഷിയുള്ള അഗ്നി മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ്യയിലെ ഭദ്രക് ജില്ലയിലെ സൈനിക കേന്ദ്രത്തില്‍നിന്നായിരുന്നു പരീക്ഷണം. 700 കിലോമീറ്റര്‍ പരിധിയുള്ള മിസൈലിന് 12 ടണ്‍ ഭാരവും 15 മീറ്റര്‍ നീളവുമുണ്ട്. 1000 കിലോഗ്രാം വരെ ഭാരമുള്ള പേ ലോഡുകള്‍ വഹിക്കാനുള്ള ശേഷിയുള്ളതാണ് ഇത്.
00:12 | 0 അഭിപ്രായ(ങ്ങള്‍)

Featured Video

.

Popular Posts

പത്രങ്ങൾ...

Followers

വാർത്തമലയാളം@ your e-mail

Enter your email address:

നിങ്ങളുടെബ്ലോഗറിൽ മലയാളംവാർത്തകൾ ലഭിക്കാൻ

dubainet

ഈ HTML/JavaScript നിങ്ങളുടെ ബ്ലോഗില്‍ നല്‍കൂ...

<a href="http://www.varthamalayalam.blogspot.com/" target="_blank"><img style="WIDTH: 246px; HEIGHT: 109px" height="73" alt="dubainet" src="http://i870.photobucket.com/albums/ab264/DUBAINET/gif.gif" width="217" border="0" /></a>

മലയാളം ടൈപ്പ് ചെയ്യാൻഇവിടെക്ലിക്ക് ചെയ്യുക

എഫ്.എം(ലൈവ്)...

LIVE MALAYALAM NEWS live news live news live news AnjaliFontInstaller1
"വാർത്താമലയാളം” വാർത്താമലയാളത്തെ കുറിച്ചുള്ള നിങ്ങളുടെ നിർദേശങ്ങളും അപിപ്രായങ്ങളും അറീക്കുക.. Email me e-mail me dubainetmail@gmail.com
സന്ദർശകർ ഈ ബ്ലോഗർ സന്ദർശിച്ച രാജ്യങ്ങൾ Locations of visitors to this page