Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

വാങ്ങിയ വില 60; വിറ്റ വില 4,30,000

ലണ്ടന്‍: അരനൂറ്റാണ്ട് മുമ്പ് 60 പൗണ്ടി(4300 രൂപ)ന് വാങ്ങിയ ബുഗാട്ടി റേസിങ് കാര്‍ ശനിയാഴ്ച ലേലത്തില്‍ പോയത് 4,30,000 പൗണ്ടിന് (3.85 കോടി രൂപ). 1924ല്‍ നിര്‍മിച്ച ടൈപ്പ് 35 ബുഗാട്ടിയാണ് ബ്രിട്ടനിലെ വെസ്റ്റ് സസക്‌സില്‍ നടന്ന ഗുഡ്‌വുഡ് സ്പീഡ് മേളയില്‍ വന്‍തുകയ്ക്ക് ലേലത്തില്‍ പോയത്. മുപ്പതുകളില്‍ കാറോട്ടമത്സരങ്ങളില്‍ തിളങ്ങിനിന്ന ഈ കാറ് ഓടിത്തളര്‍ന്ന് ആര്‍ക്കും വേണ്ടാതായപ്പോഴാണ് 1950-ല്‍ വാര്‍വിക്ഷയറിലെ റഗ്ബിയില്‍ നിന്നുള്ള എന്‍ജിനിയര്‍ ജാക് പെര്‍ക്കിന്‍സണ്‍ നിസ്സാരവിലയ്ക്ക് സ്വന്തമാക്കിയത്. അറ്റകുറ്റപ്പണി നടത്തി മിനുക്കിയെടുത്ത ഈ ഒറ്റസീറ്റ് കാര്‍ 1988വരെ അദ്ദേഹം ഓടിച്ചിരുന്നു. 1992-ല്‍ പെര്‍ക്കിന്‍സ് മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ പിന്നീട് ഈ വാഹനം സോമര്‍സെറ്റിലെ ഹെയ്‌നെസ് മോട്ടോര്‍ മ്യൂസിയത്തിന് നല്‍കി. 2010 വരെ അതവിടെ പ്രദര്‍ശനത്തിനു വെച്ചു. ആരാണ് കാര്‍ ലേലത്തില്‍ വാങ്ങിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ടൈപ്പ് 35 ബുഗാട്ടി എക്കാലത്തെയും സുന്ദരമായ റേസിങ് കാറാണെന്നാണ് ഓട്ടോ കാര്‍ മാസിക വിശേഷിപ്പിച്ചത്.(മാത്രുഭൂമി 03.07.2011)