Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

ഏറ്റവും വലിയ യാത്രാവിമാനം ഡല്‍ഹിയില്‍

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമെന്ന ഖ്യാതിയുള്ള എമിറേറ്റ്സ്‌ എയര്‍ലൈന്‍സിന്റെ ഇകെ 516 എയര്‍ബസ്‌ എ380, 15ന് ദുബായ്‌- ന്യൂഡല്‍ഹി റൂട്ടില്‍ സര്‍വീസ്‌ നടത്തും. 517 സീറ്റുള്ള ഈ ആഡംബരവിമാനം കഴിഞ്ഞ ദിവസം കമ്മീഷന്‍ ചെയ്തിരുന്നു. ഒന്നാംക്ലാസ്‌ പ്രൈവറ്റ്‌ സ്യൂട്ടുകള്‍ ഷവര്‍ സ്പാ എന്നിവയടങ്ങുന്ന 517 സീറ്റുള്ള എ 380 വിമാനത്തില്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാതിലുകള്‍, ബിസിനസ്‌ ക്ലാസില്‍ 76 പൂര്‍ണ ഫ്ലാറ്റ്‌ സീറ്റുകള്‍, മിനി ബാറുകള്‍, ഇക്കണോമി ക്ലാസില്‍ 427 സുഖപ്രദമായ കോണ്‍ടൂര്‍ സീറ്റുകള്‍, ഓരോ സീറ്റിനോടു ചേര്‍ന്നും പേഴ്സണല്‍ സാറ്റലൈറ്റ്‌ ഫോണ്‍ (എസ്‌എംഎസ്‌, ഇമെയില്‍ സൗകര്യങ്ങള്‍), ചിത്രങ്ങള്‍ കാണുന്നതിനു മൈ യുഎസ്ബി പോര്‍ട്ട്‌ എന്നീ സൗകര്യങ്ങളുണ്ട്‌. ഡല്‍ഹിയില്‍ ഉച്ചകഴിഞ്ഞ്‌ 2.50 ന്‌ എത്തുന്ന വിമാനം മൂന്നുമണിക്കൂറിനു ശേഷം 5.50ന്‌ ദുബായിലേക്ക്‌ പുറപ്പെടും. അന്നു പുറപ്പെടുന്ന വിമാനത്തിലേക്കുള്ള സീറ്റ്‌ ബുക്കിംഗ്‌ ഇന്നലെ ആരംഭിച്ചു. സൗജന്യനിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്‌. എ380 വിമാനങ്ങളുടെ ഏറ്റവും വലിയ ഓപ്പറേറ്ററായ എമിറേറ്റ്സ്‌ ലണ്ടന്‍, ടൊറന്റോ, ബാങ്കോക്ക്‌, പാരീസ്‌, ജിദ്ദ, സോള്‍, സിഡ്നി, ഓക്‍ലന്‍ഡ്‌ എന്നീ ജനപ്രിയ കേന്ദ്രങ്ങളിലേക്ക്‌ തുടര്‍ച്ചയായി സര്‍വീസ്‌ നടത്തുന്നുണ്ട്‌.(veb duniya 07.07.2010)