Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

പോള്‍ സ്‌പെയിനിനെ കൈവിട്ടില്ല

ബെര്‍ലിന്‍: തുടര്‍ച്ചയായി മത്സരങ്ങളില്‍ ജര്‍മനിയുടെ മത്സരഫലം പ്രവച്ചിച്ച പോളെന്ന നീരാളി ഇക്കുറിയും സപെയിനിനു കൂടെ. ലോക കപ്പ് ഫൈനലില്‍ ഹോളണ്ടിനെതിരെ സ്‌പെയിന്‍ ജയിക്കുമെന്നാണ് പോളിന്റെ പ്രവചനം. സെമിഫൈനലില്‍ ജര്‍മനി തോല്‍ക്കുമെന്ന് പ്രവച്ചിച്ച പോള്‍ പക്ഷെ ലൂസേഴ്‌സ് ഫൈനലില്‍ ജര്‍നിയുടെ പക്ഷത്താണ്. സെമിയിലെ ജര്‍മനിയുടെ തോല്‍വിയെ തുടര്‍ന്ന് ജര്‍മന്‍ ആരാധകര്‍ പോളിനെ കൊന്നു കളയണമെന്നുവരെ പറഞ്ഞിരുന്നു. ലോകകപ്പില്‍ ജര്‍മനിക്ക് മൂന്നാം സ്ഥാനം ലഭിച്ചാല്‍ ഒരുപക്ഷെ പോളിന്റെ ജീവന്‍ രക്ഷപ്പെട്ടേക്കാം.(09.07.2010 മാത്രുഭൂമി)