Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

മന്‍ഹോന്‍സിങ്ങും ബരാക് ഒബാമയും ചര്‍ച്ച നടത്തി

ടൊറന്‍േറാ: കാനഡയിലെ ടൊറന്‍േറായില്‍ നടന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മന്‍ഹോന്‍സിങ്ങും യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയും ചര്‍ച്ച നടത്തി. ഉഭയകക്ഷി ബന്ധവും അഫ്ഗാനിസ്താനിലെയും പാകിസ്താനിലെയും സ്ഥിതിഗതികളും ഇരു നേതാക്കളുടെ ചര്‍ച്ചക്ക് വിഷയമായി. എന്നാല്‍ ഭോപ്പാല്‍ വാതകദുരന്തവുമായി ബന്ധപ്പെട്ട് യൂണിയന്‍ കാര്‍ബൈഡ് മുന്‍ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്‌സനെ വിട്ടുകിട്ടണമെന്ന് പ്രധാനമന്ത്രി ചര്‍ച്ചയില്‍ ഉന്നയിച്ചില്ല. മുംബൈ ഭീകരാക്രണമത്തിന്റെ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ഇന്ത്യന്‍ അന്വേഷണസംഘം ചോദ്യം ചെയ്തപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ പാകിസ്താന്‍ ഗൗരവമായി പരിഗണിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യ-പാകിസ്താന്‍ തര്‍ക്കം സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് ഒബാമ അഭ്യര്‍ഥിച്ചു. (വാർത്താലോകം 29.6.2010)