Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

കണികാ പരീക്ഷണം വിജയമെന്ന് ശാസ്ത്രജ്ഞര്‍

ജനീവ: പ്രപഞ്ചോല്‍പ്പത്തിയുടെ രഹസ്യങ്ങള്‍ തേടുന്ന ലാര്‍ജ്ജ് ഹാഡ്രണ്‍ കൊളൈഡറി(എല്‍ എച്ച് സി) ലെ പരീക്ഷണം വിജയം കണ്ടെന്ന് ശാസ്ത്രജ്ഞര്‍. പ്രോട്ടോണ്‍ കണികകള്‍ കൂട്ടിയിടിപ്പിക്കുന്നതില്‍ ആദ്യമായി വിജയം കണ്ടുവെന്ന് പരീക്ഷണം നടത്തുന്ന ശാസ്ത്ര സംഘമായ യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസേര്‍ച്ച്(സേണ്‍)അറിയിച്ചു. ചരിത്രപരമായ നേട്ടമെന്നാണ് ശാസ്ത്ര സംഘം പരീക്ഷണ വിജയത്തെ വിശേഷിപ്പിക്കുന്നത്. സ്വിറ്റ്‌സര്‍ലണ്ട്- ഫ്രാന്‍സ് അതിര്‍ത്തിയില്‍ പ്രത്യേകം രൂപ കല്‍പ്പന ചെയ്ത ഭീമാകാരമായ തുരങ്കത്തിലാണ് പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നത്. പ്രകാശവേഗത്തില്‍ പ്രോട്ടോണ്‍ കണങ്ങളെ കൂട്ടിയിടിപ്പിച്ച് പ്രപഞ്ചോല്‍പ്പത്തി സമയത്തെ സമാനമായ സാഹചര്യം പരീക്ഷണശാലയില്‍ കൃത്രിമമായി പുന:സൃഷ്ടിയ്ക്കുക എന്ന വെല്ലുവിളിയാണ് ശാസ്ത്രജ്ഞര്‍ക്ക് മുന്നിലുള്ളത്. പരീക്ഷണത്തിലെ നാഴികക്കല്ലാണ് സംഭവിച്ചിരിക്കുന്നതെന്നും ഡേറ്റകള്‍ അപഗ്രഥിച്ചുകൊണ്ടിരിക്കുകയാണെന്നും എല്‍ എച്ച് സി ഡയറക്ടര്‍ ഡോ. സ്റ്റീവ് മയേഴ്‌സ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണശാലയെന്നാണ് ലാര്‍ജ്ജ് ഹാഡ്രണ്‍ കൊളൈഡര്‍ വിശേഷിപ്പിക്കപ്പെടുന്നത്. വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരീക്ഷണം നിരവധി തവണ മുടങ്ങിയിരുന്നു. രണ്ടാം ഘട്ടത്തിലാണ് ഇപ്പോള്‍ അനുകൂലമായ ഫലങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നത്. 40,000 കോടി രൂപയാണ് പരീക്ഷണത്തിന്റെ ചിലവ് കണക്കാക്കു്‌നനത്.