Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

ഇന്റന്റെനെറ്റ് ഫോണ്‍ യു എ ഇയില്‍ നിയമവിധേയമായി

അബുദബി: യു എ ഇ ടെലികോം റഗുലേറ്ററി അതോറിറ്റി (ടി ആര്‍ എ) നയത്തില്‍ ഭേദഗതി വരുത്തിയതോടെ യു എ ഇയില്‍ ഇന്റര്‍നെറ്റ് ഫോണ്‍ നിയമവിധേമായി. വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ (വി ഒ ഐ പി) സംവിധാനം വഴി ഇനി ഇന്റര്‍നെറ്റിലൂടെ നിയമവിധേയമായി ഫോണ്‍ സംഭാഷണം നടത്താം. പ്രവാസികള്‍ക്ക് ഏറെ അനുഗ്രഹമാകുന്നതാണ് യു എ ഇ സര്‍ക്കാറിന്റെ പുതിയ തീരുമാനം. സാധാരണക്കാര്‍ക്ക് മുതല്‍ മുതല്‍ കമ്പനികള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയും. ഇന്റര്‍നെറ്റ് ഫോണിങിനായി പ്രത്യേക ലൈസന്‍സ് നേടേണ്ടതുണ്ട്. രണ്ടു കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നിലവിലുള്ള ടെലിഫോണ്‍ സംവിധാനമോ വിവിധോദ്ദേശ്യ സേവനമോ ഉപയോക്താവിനു തിരഞ്ഞെടുക്കാം. വാര്‍ത്താവിനിമയ മേഖലയിലെ പുതിയ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപയോക്താവിനെ സഹായിക്കാന്‍ ഈ സാങ്കേതികവിദ്യക്ക് കഴിയുമെന്ന് ടിആര്‍എ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ഗെയത് വ്യക്തമാക്കി. ലൈസന്‍സുള്ളവരുമായി നിയമപരമായി സഹകരിക്കുന്നതിനു തടസമില്ല. രാജ്യാന്തര ആശയവിനിമയങ്ങള്‍ തടത്തേണ്ട കമ്പനികള്‍ക്കും ലൈസന്‍സ് ഉടമകളുടെ സഹായം തേടാം.