Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

വെളിച്ചെണ്ണ ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുമെന്ന് - ശാസ്ത്രജ്ഞന്‍

ലഖ്‌നൗ: ഹൃദ്രോഗം, അര്‍ബുദം, പ്രമേഹം തുടങ്ങിയ ജീവിതശൈലീരോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനും എയ്ഡ്‌സ്, സാര്‍സ് തുടങ്ങിയ പുതിയ വൈറല്‍ രോഗങ്ങളുടെ കാര്യത്തിലും വെളിച്ചെണ്ണയ്ക്ക് പ്രതിരോധശേഷിയുണ്ടെന്ന് -തായ്‌ലന്‍ഡ് ശാസ്ത്രജ്ഞന്‍. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ഇന്നലെ തുടങ്ങിയ സിമ്പോസിയത്തില്‍ സംസാരിക്കവെ വെളിച്ചെണ്ണ സംരക്ഷണത്തിനും വികസനത്തിനുമായുള്ള തായ്‌ലന്‍ഡ് ഫോറത്തിന്റെ അധ്യക്ഷന്‍ പ്രൊഫ. നരോങ്‌ചോംച ലൗ വെളിച്ചെണ്ണയുടെ ഗുണഗണങ്ങള്‍ പറഞ്ഞത്. പൂരിത ഫാറ്റി ആസിഡുകള്‍ അടങ്ങിയ വെളിച്ചെണ്ണ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഫലപ്രദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെളിച്ചെണ്ണയിലെ മീഡിയം ഫാറ്റി ആസിഡുകള്‍ കരളില്‍വെച്ച് നേരിട്ട് ഊര്‍ജമായി പരിണമിക്കുന്നു. ശരീരത്തില്‍ ശേഖരിക്കപ്പെട്ടിരിക്കുന്ന കൊഴുപ്പുകളെചെറുഘടകങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനത്തിനാവശ്യമായ ഉത്തേജനവും നല്‍കുന്നു-അദ്ദേഹം വ്യക്തമാക്കി.