Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

ദമ്പതിമാരുടെ ഇന്റര്‍നെറ്റ് ഭ്രാന്തിനിടെ കുഞ്ഞ് വിശന്നുമരിച്ചു

ലണ്ടന്‍/സോള്‍:ഓണ്‍ലൈന്‍ കളിയിലെ കുട്ടിയെ 'വളര്‍ത്താനുള്ള' തത്രപ്പാടിനിടെ ദമ്പതിമാര്‍ സ്വന്തം കുഞ്ഞിനെ പാടെ മറന്നു. കൊടുംപട്ടിണിയിലായ കുഞ്ഞ് ദാരുണമായി മരിച്ചു. സംഭവത്തെത്തുടര്‍ന്ന് ദമ്പതിമാര്‍ അറസ്റ്റിലായി. ദക്ഷിണ കൊറിയന്‍ ദമ്പതിമാരായ കിംയൂ-ചുല്‍ (41), ചോയി മി-സുന്‍ (25) എന്നിവരാണ് പിടിയിലായത്. ഇവരുടെ മൂന്നു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് പട്ടിണി കിടന്ന് മരിച്ചത്. ഓണ്‍ലൈന്‍ അടിമകളായ ദമ്പതിമാര്‍ ദിവസം 12 മണിക്കൂറോളം ഇന്റര്‍നെറ്റ് കഫേകളിലാണ് ചെലവഴിച്ചിരുന്നത്. സ്വന്തം കുഞ്ഞിനെ വീട്ടില്‍ തനിച്ചാക്കിയായിരുന്നു കറക്കം മുഴുവനും. പ്രിയുസ് ഓണ്‍ലൈന്‍ എന്ന കളിയിലെ അനിമ എന്ന കുട്ടിയെ വളര്‍ത്തുന്ന തിരക്കിലായിരുന്നു ദമ്പതിമാര്‍. കളികഴിഞ്ഞെത്തിയാല്‍ സ്വന്തം കുഞ്ഞിന് പഴകിയ പാല്‍പ്പൊടിയോ മറ്റോ കലക്കിക്കൊടുക്കുകയായിരുന്നു പതിവെന്ന് പോലീസ് പറയുന്നു. കുഞ്ഞിനെ മിക്കപ്പോഴും തല്ലാറുണ്ടായിരുന്നു. പോഷകാഹാരക്കുറവും നിര്‍ജലീകരണവുമാണ് കുഞ്ഞിന്റെ മരണത്തിനു കാരണം. ജോലി പോയ തങ്ങള്‍ക്ക് സാധാരണ ജീവിതം നയിക്കുന്നതിലുള്ള താത്പര്യം നഷ്ടപ്പെട്ടതിനാലാണ് ഇന്റര്‍നെറ്റ് കഫേകളില്‍ സമയം കളയുന്നതെന്ന് ഇവര്‍ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി.