Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

ക്ഷയരോഗ പരിശോധനക്ക്‌ ഇലക്‌ട്രോണിക്‌ മൂക്ക്‌

ക്ഷയരോഗ പരിശോധനക്ക്‌ ഇലക്‌ട്രോണിക്‌ മൂക്ക്‌ വരുന്നു. ഡല്‍ഹിയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍

ജനറ്റിക്‌ എഞ്ചിനിയറിംഗ്‌ ആന്‍ഡ്‌ ബയോടെക്‌നോളജിയും കാലിഫോര്‍ണിയയിലെ നെക്‌സ്റ്റ്‌ ഡയമെന്‍ഷന്‍ ടെക്‌നോളജീസും ചേര്‍ന്നാണ്‌ പുതിയ സാങ്കേതിക വിദ്യ തയാറാക്കിയത്‌ . മദ്യപാനികളെ പിടികൂടാനുപയോഗിക്കുന്ന ബ്രെത്ത്‌ അനലൈസറുടെ മാതൃകയിലാകും e മൂക്ക്‌ പ്രവര്‍ത്തിക്കുക. ശ്വാസകോശത്തില്‍ നിന്ന്‌ പുറത്തുവരുന്ന വായുവിലെ ഘടകങ്ങള്‍ പരിശോധിച്ചാകും ക്ഷയരോഗം തിരിച്ചറിയുക. മൈക്രോസോഫ്‌റ്റ് സ്‌ഥാപകന്‍ ബില്‍ ഗേറ്റ്‌സ് നേതൃത്വം നല്‍കുന്ന ബില്‍ ആന്‍ഡ്‌ മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ സാമ്പത്തിക സഹായവും ഗവേഷകര്‍ക്ക്‌ ലഭിച്ചു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ നഗരങ്ങളിലാകും പുതിയ ഉപകരണം ആദ്യം പരീക്ഷിക്കുക. വേഗതയുള്ള രോഗ നിര്‍ണയം ക്ഷയരോഗത്തിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകമാകുമെന്ന്‌ ഗവേഷകനായ രഞ്‌ജന്‍ നന്ദ പ്രത്യാശിച്ചു. രാജ്യത്ത്‌ ഓരോ മൂന്ന്‌ മിനിറ്റു കൂടുമ്പോഴും ഒരാള്‍ ക്ഷയരോഗം ബാധിച്ചു മരിക്കുന്നെന്നാണ്‌ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്‌. രോഗം ആദ്യഘട്ടത്തില്‍ തിരിച്ചറിഞ്ഞാല്‍ രോഗിയെ പൂര്‍ണമായി രക്ഷിക്കാനാകും. കുറഞ്ഞ ചെലവില്‍ ഗ്രാമങ്ങളിലേക്ക്‌ കടന്നുചെല്ലുന്ന സംവിധാനമാണ്‌ e മൂക്കിലൂടെ ഗവേഷകര്‍ ലക്ഷ്യമിടുന്നത്‌ . 2013 ഡിസംബറോടെ രാജ്യമെമ്പാടും e മൂക്ക്‌ എത്തുമെന്നാണ്‌ ഗവേഷകര്‍ നല്‍കുന്ന ഉറപ്പ്‌ . ലോകത്തുളള ക്ഷയരോഗികളില്‍ അഞ്ചിലൊന്നും ഇന്ത്യയിലാണെന്നാണ്‌ ലോകാരോഗ്യ സംഘടനയുടെ കണക്ക്‌ .(http://www.anweshanam.com)