Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

നര്‍ഗീസും ഡാനികയുമെത്തി; ജനസംഖ്യ 700 കോടിതികഞ്ഞു

ന്യൂഡല്‍ഹി: ലോകത്തിലെ ജനസംഖ്യ 700 കോടിയായി തികച്ചുകൊണ്ട് ഫിലിപ്പീന്‍സിലെ മനിലയിലും ഇന്ത്യയിലെ ലക്‌നൗവിലും പ്രതീകാത്മക ' സെവന്‍ ബില്യണ്‍ ബേബി' പിറന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മനിലയിലെ ജോസ് ഫെബൈല ആസ്പത്രിയിലായിരുന്നു ഡാനിക മേ കാമാചോയുടെ ജനനം. ഡാനികയെ സന്ദര്‍ശിച്ച യുഎന്‍ പ്രതിനിധി കുഞ്ഞുകേക്കും സമ്മാനിച്ചതോടെ ലോകത്തിലെ പ്രതീകാത്മക 'സെവന്‍ ബില്യന്‍ത് ബേബി' മാരില്‍ ഒരാളായി യുഎന്നും അംഗീകരിച്ചു. ഉത്തര്‍ പ്രദേശിലെ ലക്‌നൗവിനടുത്ത് മാലിലായിരുന്നു നര്‍ഗീസിന്റെ പിറവി. അജയ് കുമാറിന്റെയും വിനിതയുടെയും മകളായി പിറന്ന നര്‍ഗീസാണ് ഇന്ത്യയിലെ പ്രതീകാത്മക ' സെവന്‍ ബില്യണ്‍ ബേബി'. സാധ്യതാസിദ്ധാപ്രകാരമാണ് ഇന്ത്യയിലിലും ഫിലിപ്പീന്‍സിലും ജനസഖ്യ 700 കോടി തികയ്ക്കുന്ന കുഞ്ഞ് പിറക്കുകയെന്ന് യു.എന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 1999 ഒക്ടോബര്‍ 12 ലോക ജനസംഖ്യ 600 കോടിയിലെത്തിയത്. പ്രതിവര്‍ഷം 7.5 കോടി എന്ന നിരക്കില്‍ 12 വര്‍ഷംകൊണ്ടാണ് ലോക ജനസംഖ്യയില്‍ 100 കോടി കൂടിയത്. 1804 ലാണു ലോക ജനസംഖ്യ 100 കോടിയിലെത്തിയത്. 1927ല്‍ അത് 200 കോടിയായും 1960ല്‍ 300 കോടിയായും 1975ല്‍ 400 കോടിയായും 1987ല്‍ 500 കോടിയായും ഉയര്‍ന്നു.(mathrubhumi 31/10/11)