Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

ഇനി ക്രിക്കറ്റ് നാളുകള്‍

ധാക്ക: പത്താം ലോകകപ്പ് ക്രിക്കറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ധാക്കയിലെ ബംഗബന്ധു സ്‌റ്റേഡിയത്തില്‍ നടന്നു. മൂന്ന് രാജ്യങ്ങള്‍ ആതിഥ്യമരുളുന്ന, 14 രാജ്യങ്ങള്‍ പങ്കെടുക്കുന്ന, 42 ദിവസം നീളുന്ന ലോകമേള ഉദ്ഘാടനം ചെയ്തതായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന പ്രഖ്യാപിച്ചു. ആദ്യ മത്സരമായ ഇ്യ-ബംഗ്ലാദേശ് പോരാട്ടം 19നാണ് നടക്കുക. ഔദ്യോഗിക ചടങ്ങുകള്‍ക്കു ശേഷമുള്ള വര്‍ണവിസ്്മയങ്ങളും വാദ്യഘോഷങ്ങളും ചരിത്ര കൗതുകങ്ങളും നിറഞ്ഞ രണ്ടേകാല്‍ മണിക്കൂര്‍ നീളുന്ന കലാപരിപാടികള്‍ നടക്കുകയാണ്.30 ലക്ഷം ഡോളറാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും ഉദ്ഘാടനത്തിന് പൊടിക്കുന്നത്. (mathrubhumi.) ഇന്ത്യ-ബംഗ്ലാദേശ് ഉദ്ഘാടന മത്സരം മിര്‍പൂരിലെ ഷെരി ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തിലാണ്. ദിന-രാത്രി മത്സരം ശനിയാഴ്ച ഇന്ത്യന്‍ സമയം 2.30ന് തുടങ്ങും
ഇനി ക്രിക്കറ്റ് നാളുകള്‍