ഭൂമിയോട് സാമ്യമുള്ള ഗ്രഹം കണ്ടെത്തി

വാഷിങ്ടണ്‍: ഭൂമിയോട് സാമ്യമുള്ള ഗ്രഹം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. സൗരയൂഥത്തിന് പുറത്ത് കണ്ടെത്തിയ ഈ ഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യമുണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് ശാസ്ത്രസമൂഹത്തിന്റെ വിലയിരുത്തല്‍. നാസ തിങ്കളാഴ്ച പുതിയ ഗ്രഹത്തിന്റെ കണ്ടെത്തല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2009 ലാണ് കെപ്ലര്‍ ടെലിസ്‌കോപ് വഴി ഈ ഗ്രഹത്തെ ആദ്യം കണ്ടത്. ഇതിനാല്‍ കെപ്ലര്‍ 22 ബി എന്നാണ് ഈ പുതിയ അതിഥിക്ക് ശാസ്ത്ര സമൂഹം പേരിട്ടിരിക്കുന്നത്.മൂന്നു വട്ടം കെപ്ലര്‍ 22 ബി നക്ഷത്രത്തെ ചുറ്റുന്നത് ബഹിരാകാശ ഗവേഷകര്‍ കണ്ടിരുന്നു. മനുഷ്യ ചരിത്രത്തില്‍ തന്നെ സുപ്രധാനമായ കണ്ടെത്തലായാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ജെഫ് മാര്‍കി ഇതിനെ വിശേപ്പിച്ചിരിക്കുന്നത്. പുതിയ ഗ്രഹത്തില്‍ ജലവും പാറക്കെട്ടുകളുമുണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഭൂമിയെ അപേക്ഷിച്ച് വലിപ്പം കൂടുതലുണ്ട് എന്നത് മാത്രമാണ് ശാസ്ത്രജ്ഞരെ ചിന്താക്കുഴപ്പത്തിലാക്കുന്നത്. ഭൂമിയുടെ 2.4 ഇരട്ടി വലിപ്പമുണ്ട് കെപ്ലര്‍ 22 ബിക്ക്. ഭൂമിയെ പോലെ തന്നെ നക്ഷത്രത്തില്‍ നിന്ന് അത്രയും അകലെ തന്നെയാണ് ഈ ഗ്രഹവും. ജലത്തിന്റെ സാന്നിധ്യത്തിന് സാധ്യത കൂടുതല്‍ കല്‍പ്പിക്കുന്നതിനും ഒരു കാരണമിതാണ്. നക്ഷത്രത്തെ 290 ദിവസം കൊണ്ടാണ് കെപ്ലര്‍ 22 ബി വലംവെക്കുന്നത്