Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

" വാർത്താ മലയാളം "രണ്ടാം വയസ്സിലേക്ക്

മലയാളത്തിന്റെ സ്വന്തം വെബ്‌ സൈറ്റായ " വാർത്താ മലയാളം " അതിന്റെ രണ്ടാം വയസ്സിലേക്ക് പ്രവേശിക്കുന്ന ഈ ശുഭകര മുഹൂര്‍ത്തത്തില്‍ അതിനു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.അതോടൊപ്പം അതിന്റെ വേണ്ടി പ്രയത്നിച്ചവര്‍ക്കും. ഒരു വത്സരം കൊണ്ട് പതിയെ കിളിര്‍ക്കുകയായിരുന്നില്ല " വാർത്താ മലയാളം " ചെയ്തത്. മറിച്ച്,മലയാളിയുടെ സ്പന്ദനം തൊട്ടറിഞ്ഞ്;മലയാളിയുടെ മനസ്സില്‍ അതിന്റെ വേരുകള്‍ ആഴ്ന്നു ഇറങ്ങുകയായിരുന്നു.പൂത്ത്‌ കായ്ച്ചു ഒരു ഫല വൃക്ഷമാവുകയായിരുന്നു.കത്തുന്ന വെയിലില്‍ തണല്‍ നല്‍കുന്ന ഒരു വട വൃക്ഷമാവുകയായിരുന്നു. "എല്ലാം ഒരു കുടക്കീഴില്‍" എന്ന മലയാളിയുടെ പതിവ് പല്ലവി വാര്‍ത്താ മലയാളവും ഏറ്റെടുക്കുകയായിരുന്നു.ഇനിയും ഒരുപാട് ചില്ലകള്‍ കൂടി കിളിര്‍ക്കേണ്ടതുണ്ട്.ഈ പാരിലാകെ തണല്‍ മോഹിച്ചു എത്തുന്നവര്‍ക്ക് തണലേകാനും,കൂട് കൂട്ടാനെത്തുന്ന പറവകള്‍ക്ക് ആലംബമേകാനും "വാര്‍ത്താ മലയാള"ത്തിനു സാധിക്കട്ടെ എന്ന ആത്മാര്‍ത്ഥ മായ പ്രാര്‍ഥനയോടെ,ഈ ഒരു വര്ഷം നിങ്ങള്‍ തന്ന അകമഴിഞ്ഞ ഉപദേശവും സഹകരണവും ഇനിയും തുടരണമെന്ന അപേക്ഷയോടെ.....തുടരുമെന്ന വല്ലാത്ത വിശ്വാസത്തോടെ......