തദ്ദേശതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ചരിത്ര നേട്ടം
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ഒഴികെയുള്ള ജില്ലകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യു.ഡി.എഫിന് മുന്‍തൂക്കം. കഴിഞ്ഞ തവണ അഞ്ച് കോര്‍പറേഷനുകളിലും ഭരണം നേടിയ എല്‍.ഡി.എഫിന് ഇത്തവണ രണ്ടിടത്ത് ഭരണം നഷ്ടമായി. കൊച്ചി, തൃശ്ശൂര്‍ കോര്‍പറേഷനുകളാണ് എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് തിരിച്ചുപിടിച്ചത്. കൊല്ലം കോര്‍പറേഷനില്‍ തുടക്കം മുതല്‍ക്ക് തന്നെ ആധിപത്യം പുലര്‍ത്തിയ എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി. ഒരു ഫോട്ടോഫിനീഷിലേക്ക് നീങ്ങുമെന്ന് തോന്നിച്ച തിരുവനന്തപുരം കോര്‍പറേഷനില്‍ അവസാന നിമിഷമാണ് എല്‍.ഡി.എഫ് ഭൂരിപക്ഷം ഉറപ്പിച്ചത്. മധ്യകേരളത്തിലാണ് യു.ഡി.എഫിന്റെ വ്യക്തമായ മേധാവിത്തമുള്ളത്. യു.ഡി.എഫ് അനുകൂല വികാരത്തിലും ശക്തമായി ഇടതുചേരിയില്‍ ഉറച്ചുനിന്നത് കൊല്ലം, പാലക്കാട്, കണ്ണൂര്‍ ജില്ലകളാണ്.കൊല്ലം കോര്‍പറേഷനില്‍ തുടക്കം മുതല്‍ക്ക് തന്നെ ആധിപത്യം പുലര്‍ത്തിയ എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി. ഒരു ഫോട്ടോഫിനീഷിലേക്ക് നീങ്ങുമെന്ന് തോന്നിച്ച തിരുവനന്തപുരം കോര്‍പറേഷനില്‍ അവസാന നിമിഷമാണ് എല്‍.ഡി.എഫ് ഭൂരിപക്ഷം ഉറപ്പിച്ചത്. പത്തനംതിട്ട, കോട്ടയം. ഇടുക്കി, എറണാകുളം ജില്ലകളില്‍ മികച്ച വിജയമാണ് യു.ഡി.എഫ് നേടിയത്. ഇതില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ തട്ടകമായ കോട്ടയം ജില്ലയിലെ എല്ലാ നഗരസഭകളിലും ഐക്യജനാധിപത്യ മുന്നണി ഭരണം നേടി. ചങ്ങനാശ്ശേരിയില്‍ വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിലും മൂന്ന് യു.ഡി.എഫ് വിമതര്‍ ജയിച്ചത് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. കാലങ്ങളായി എല്‍.ഡി.എഫിന്റെ കൈവശമിരുന്ന വൈക്കം നഗരസഭയും യു.ഡി.എഫ് പിടിച്ചെടുത്തു. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും ജില്ലയില്‍ യു.ഡി.എഫ് തരംഗം പ്രകടമാണ്. ഇടുക്കിയില്‍ തൊടുപുഴ മുനിസിപ്പാലിറ്റിയിലും ജില്ലാ പഞ്ചായത്തിലും യു.ഡി.എഫ് ഭരണം ഉറപ്പിച്ച മട്ടാണ്. ഭൂരിഭാഗം ബ്ലാക്ക് ഗ്രാമ പഞ്ചായത്തുകളും മുന്നണിക്കാണ് മേല്‍ക്കൈ. പത്തനംതിട്ടയിലും യു.ഡി.എഫിന്റെ ആധിപത്യം പ്രകടമാണ്.(മത്രുഭൂമി)