Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

പ്രതിരോധ ആവശ്യങ്ങൾ‍ക്കായി ഇന്ത്യ ഉപഗ്രഹങ്ങൾവിക്ഷേപിക്കും

ബാംഗ്ലൂര്‍: പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഇന്ത്യ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്നു. ഉപഗ്രഹങ്ങളായിരിക്കും വിക്ഷേപിക്കുകയെന്ന് പ്രതിരോധ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. അയല്‍ രാജ്യങ്ങളെ നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ യുദ്ധരംഗത്ത് സേനയെ സഹായിക്കാനും ഉപഗ്രഹങ്ങള്‍ പ്രയോജനപ്പെടും. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഒന്നിലധികം ഉപഗ്രഹങ്ങളായിരിക്കും വിക്ഷേപിക്കുക. ഉപഗ്രഹങ്ങള്‍ വഴി അയല്‍രാജ്യങ്ങളില്‍ നടക്കുന്ന നീക്കങ്ങള്‍ നിരീക്ഷിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനും കഴിയും. യുദ്ധസാഹചര്യമുണ്ടായാല്‍ മിസൈല്‍ ആക്രമണത്തിനായുള്ള ലക്ഷ്യങ്ങള്‍ കൃത്യതയോടെ കണ്ടെത്താനും ഉപഗ്രഹങ്ങള്‍ക്കു കഴിയുമെന്നും പ്രതിരോധ മന്ത്രാലയം ശാസ്ത്രഉപദേഷ്ടാവ്‌വി.കെ. സരസ്വത് പറഞ്ഞു.
(വാർത്താലോകം)