Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

ആഘോഷച്ചടങ്ങുകൾക്കു തുടക്കമായി

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ആഘോഷത്തിന് തുടക്കമായി. രാജ്യം ആദ്യമായി ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വര്‍ണോജ്വലമായി തുടക്കമാണ് കുറിച്ചത്. കേരളത്തിന്റെ ചെണ്ടമേളവും തുടക്കത്തില്‍ത്തന്നെ വേദിയിലെത്തി താളവിസ്മയത്തോടെ കാണികളെ ആവേശത്തിലാറാടിച്ചു. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളും വേദിയിലെത്തി.തുടര്‍ന്ന് കായിക താരങ്ങളുടെ മാര്‍ച്ച്പാസ്റ്റ് നടന്നു. അക്ഷരമാലാ ക്രമത്തില്‍ പുരോഗമിച്ച മാര്‍ച്ച്പാസ്റ്റിനെ ഓസ്‌ട്രേലിയ നയിച്ചു. ഏറ്റവും ഒടുക്കം ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും വലിയ സംഘവുമായി ഇന്ത്യയും സ്‌റ്റേഡിയത്തിലെത്തി. ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയാണ് 620 അംഗ ഇന്ത്യന്‍ ടീമിനെ നയിച്ചത്.ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ മഹത്തായ പാരമ്പര്യം അവതരിപ്പിക്കുന്ന രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള പരിപാടിയോടെയാണ് ഉദ്ഘാടനചടങ്ങിന് തുടക്കമാവുക. ദേശീയ പതാക ഉയര്‍ത്തിക്കഴിഞ്ഞാല്‍ അത്‌ലറ്റുകളുടെ മാര്‍ച്ച്പാസ്റ്റ് ആരംഭിക്കും. എട്ടരയോടെ ഗെയിംസ് ബാറ്റണ്‍ ഏന്തി ഇന്ത്യയുടെ അഭിനവ് ബിന്ദ്ര സ്‌റ്റേഡിയത്തിലെത്തും. തുടര്‍ന്ന് വിവിധ കലാപാടികള്‍ അവതരിപ്പിക്കപ്പെടും. ഉദ്ഘാടന ചടങ്ങ് രാത്രി ഒന്‍പതര വരെ നീണ്ടുനില്‍ക്കും.(മാത്രുഭൂമി)