Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

ബിന്‍ ലാദന്‍ അമേരിക്കന്‍ ചാരന്‍ – ഫിദല്‍ കാസ്ട്രോ

ഹവാന : സെപ്തംബര്‍ പതിനൊന്ന് ഭീകര ആക്രമണങ്ങളുടെ സൂത്രധാരനായ ഒസാമ ബിന്‍ ലാദന്‍ അമേരിക്കന്‍ ചാരനാണെന്ന് ക്യൂബന്‍ നേതാവും മുന്‍ ക്യൂബന്‍ പ്രസിഡണ്ടുമായ ഫിദല്‍ കാസ്ട്രോ ആരോപിച്ചു. ബിന്‍ ലാദന്‍ കുറെ വര്‍ഷമായി അമേരിക്കന്‍ ചാര സംഘടനയുടെ ശമ്പളം പറ്റുന്നുണ്ടെന്ന് ഈയിടെ വിക്കി ലീക്ക്സ്‌ പുറത്ത് കൊണ്ടു വന്ന രേഖകള്‍ വെളിപ്പെടുത്തുന്നു. അമേരിക്കന്‍ ജനതയെ ഭീകര വാദ ഭീഷണി കൊണ്ട് ഭയപ്പെടുത്തി തനിക്ക്‌ അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാന്‍ ബിന്‍ ലാദനെ മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്‌ ബുഷ്‌ ഉപയോഗിച്ചു വന്നു. ബിന്‍ ലാദന്‍ എന്നും ബുഷിന്റെ വിശ്വസ്തനായ അനുയായി ആയിരുന്നു. ബുഷ്‌ ആവശ്യപ്പെട്ടപ്പോഴൊക്കെ ബിന്‍ ലാദന്‍ പ്രത്യക്ഷപ്പെടുകയും താന്‍ അടുത്തതായി നടത്താന്‍ പോകുന്ന ഭീകരാക്രമണത്തിന്റെ കഥകള്‍ പറഞ്ഞു അമേരിക്കന്‍ ജനതയെ ഭയപ്പെടുത്തുകയും ചെയ്തു പോന്നു. ഇതിനെ തുടര്‍ന്ന് ബുഷ്‌ യുദ്ധത്തിന്റെ ആവശ്യകതയെ കുറിച്ച് അമേരിക്കന്‍ ജനതയെ ബോദ്ധ്യപ്പെടുത്തുകയും തന്റെ യുദ്ധ അജണ്ട നടപ്പിലാക്കുകയും ചെയ്തു എന്നും കാസ്ട്രോ വെളിപ്പെടുത്തി. അമേരിക്കന്‍ ചാര സംഘടനയുടെ പ്രവര്‍ത്തന രീതികളെ കുറിച്ച് ഒട്ടേറെ കഥകള്‍ പ്രചാരത്തില്‍ ഉണ്ടെങ്കിലും ഇതില്‍ പലതും സത്യമാണെന്ന് ഉറച്ചു വിശ്വസിക്കുന്നവരില്‍ കാസ്ട്രോ ഉണ്ടാവുന്നത് സ്വാഭാവികം മാത്രം. സി.ഐ.യുടെ “കഴിവു” കളെ കുറിച്ച് കാസ്ട്രോയേക്കാള്‍ നന്നായി വേറെ ആര്‍ക്കാണ് അറിവുണ്ടാവുക? അറുപതുകളില്‍ ബോംബ്‌ വെച്ച ഒരു ചുരുട്ട് കൊണ്ട് സി. ഐ. എ. ഫിദല്‍ കാസ്ട്രോയെ വധിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതാണ് എന്നത് ഓര്‍ക്കുക. - ജെ.എസ്. (eപത്രം 09/09/2010)