ബി.പി.എല്ലുകാര്‍ക്ക് സൗജന്യ പാചകവാതക കണക്ഷന് പദ്ധതി

ന്യൂഡല്‍ഹി: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ധാരണയായി. പെട്രോളിയം മന്ത്രാലയം ഇത് സംബന്ധിച്ച രൂപരേഖ തയ്യാറാക്കി. ഇതുപ്രകാരം രാജ്യത്തെ 35 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി പാചകവാതകം ലഭിക്കും. ഒക്ടോബര്‍ 2 ന് ഗാന്ധിജയന്തിയോടനുബന്ധിച്ച് പുതിയ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. പദ്ധതിപ്രകാരം 490 കോടി രൂപയുടെ അധികബാധ്യത സര്‍ക്കാരിനുണ്ടാകും. ഇത് പെട്രോളിയം മന്ത്രാലയവും എണ്ണ കമ്പനികളും സംയുക്തമായി വഹിക്കും. 2015 ഓടെ 5.5 കോടി പുതിയ കണക്ഷന്‍ നല്‍കാനും ഉപഭോക്താക്കളുടെ എണ്ണം 16 കോടിയാക്കാനുമാണ് സര്‍ക്കാര്‍ പദ്ധതി. പുതിയ പാചകവാതക പദ്ധതി നടപ്പിലായാല്‍ ഭക്ഷ്യസുരക്ഷ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികള്‍ പോലെ രാഷ്ട്രീയമായി തന്നെ സര്‍ക്കാരിന് ഏറെ ഗുണം ചെയ്യുന്നതാകും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. പെട്രോളിയം സഹമന്ത്രിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. പുതിയ പദ്ധതി പ്രകാരം പുതിയ കണക്ഷന് നല്‍കുന്ന സെക്യൂരിറ്റി നിക്ഷേപവും റെഗുലേറ്ററിന് നല്‍കേണ്ട തുകയും ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് ഒഴിവാകും.(മത്രുഭൂമി 11.09.2010)