തദ്ദേശഭരണതിരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം

തിരുവനന്തപുരം: തദ്ദേശഭരണതിരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാന ആഴ്ച ഒറ്റഘട്ടമായി നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഒക്ടോബര്‍ 27,28 തീയതികളില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് ധാരണയെങ്കിലും അന്തിമതീരുമാനം പിന്നീട് അറിയിക്കും. തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തീരുമാനിച്ചത്. സര്‍ക്കാരും ഇതിന് അനുകൂലമാണ്. ഒഴിവാക്കാനാവാത്ത കാരണങ്ങളാലാണ് തിരഞ്ഞെടുപ്പ് വൈകുന്നത് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി ചൊവ്വാഴ്ച നിര്‍ദേശം നല്‍കിയത്. ഒക്ടോബര്‍ ഒന്നിന് ഭരണസമിതികളുടെ കാലാവധി കഴിയുന്നതിനാല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികളെയോ സ്‌പെഷ്യല്‍ ഓഫീസര്‍മാരെയോ ഭരണസമിതികളുടെ ചുമതലയേല്‍പ്പിക്കണം. എന്നാല്‍ നയതീരുമാനങ്ങള്‍ എടുക്കാന്‍ ഇവര്‍ക്ക് അധികാരമുണ്ടാകില്ലെന്നും കമ്മീഷന്‍ അറിയിച്ചു. (01/09/2010 മാത്രുഭൂമി)