കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പട്ടിണിക്കാര്‍ക്ക് നല്‍കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: രാജ്യത്തെ സര്‍ക്കാര്‍ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പട്ടിണിക്കാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യണമെന്ന് സുപ്രീം കോടതി. ന്യായവില ഷോപ്പുകള്‍ മാസത്തില്‍ 30 ദിവസവും തുറന്നു പ്രവര്‍ത്തിക്കണം. ഭക്ഷ്യധാന്യങ്ങള്‍ പാഴാക്കരുത്. എഫ്.സി.ഐ എല്ലാ സംസ്‌ഥാനങ്ങളിലും വന്‍കിട ഭക്ഷ്യ സംഭരണശാലകള്‍ നിര്‍മ്മിക്കണം. പൊതുവിതരണ സമ്പ്രദായം പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വത്‌കരിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. .