
ന്യൂഡല്‍ഹി: മതനിരപേക്ഷതയുടെ സമുന്നത വക്താവായ ശിഹാബ് തങ്ങളുടെ ചരമവാര്‍ഷികത്തില്‍ പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് നിര്‍വഹിച്ചു. കേരളത്തിന്റെ മഹാനായ പുത്രനായിരുന്നു തങ്ങളെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പറ

ഞ്ഞു. ഏറെ സ്വാധീനം ചെലുത്തിയ ആത്മീയാചാര്യന്‍ കൂടിയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് നേതാവെന്ന നിലയില്‍ മുന്നണിരാഷ്ട്രീയത്തിന്റെ പരീക്ഷണം ആദ്യമായി കേരളത്തില്‍ സാധ്യമാക്കി. ജനാധിപത്യ മൂല്യങ്ങളും മതസൗഹാര്‍ദവും കാത്തുസൂക്ഷിച്ചു. അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും പ്രകടമാക്കാനുള്ള ചെറിയൊരു സമ്മാനമാണ് തങ്ങള്‍ സ്മാരക തപാല്‍ സ്റ്റാമ്പ്- പ്രധാനമന്ത്രി പറഞ്ഞു.(വാർത്താലോകം.കോം)