
ലണ്ടന്‍: BC 3500 ല്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന ഷൂ അര്‍മേനിയയിലെ ഗുഹയില്‍ കണ്ടെത്തി. പുരാവസ്തു ശാസ്ത്രഞ്ജരാണ് ശാസ്ത്രലോകത്തിന് ഏറെ സഹായിച്ചേക്കാവുന്ന ഈ ഷൂ കണ്ടുപിടിച്ചത്. നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അധികം കേടുവരാത്ത നിലയിലായിരുന്നു ഷൂ.
തുകലിന്റെ ഒരൊറ്റ കഷണംകൊണ്ടുണ്ടാക്കിയതാണ് ഷൂ. എന്നാല്‍ ഇത് സ്ത്രീയുടേതാണോ പുരുഷന്റെതാണോ എന്ന് ശാസ്ത്രഞ്ജന്‍മാര്‍ ഇനിയും തീരുമാനത്തിലെത്തിയിട്ടില്ല. പുല്ലിന്റെ അംശങ്ങളും ഷൂവില്‍ കണ്ടെത്തിയിട്ടുണ്ട്. പാദം ചൂടാക്കിനിര്‍ത്താനായിരിക്കും ഇങ്ങനെ ചെയ്തതെന്ന് ശാസ്ത്രഞ്ജന്‍മാര്‍ അഭിപ്രായപ്പെടുന്നു (12.06.2010 keralaflashnews)