Home/
Unlabelled
/മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പാരമ്പര്യം കാത്തുസൂക്ഷിക്കും - മന്ത്രി എം. വിജയകുമാര്‍
മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പാരമ്പര്യം കാത്തുസൂക്ഷിക്കും - മന്ത്രി എം. വിജയകുമാര്‍
മലപ്പുറം: രാജ്യത്തിന്റെ കായികചരിത്രത്തില്‍ മഹത്തരമായ സ്ഥാനമുള്ള മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ കഴിയാവുന്ന ശ്രമങ്ങളൊക്കെ നടത്തുമെന്ന് സ്‌പോര്‍ട്‌സ്- യുജവനക്ഷേമ മന്ത്രി എം. വിജയകുമാര്‍ പറഞ്ഞു. കീഴുപറമ്പില്‍ വൈ.എം.സി.സി സാംസ്‌കാരിക നിലയത്തിന് തറക്കല്ലിടുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഫുട്‌ബോള്‍ ആവേശം കണ്ടപ്പോള്‍ ആഫ്രിക്കയിലാണോ മലപ്പുറത്താണോ ലോകകപ്പ് നടക്കുന്നതെന്ന സംശയമുണ്ടായെന്നും ഇവിടത്തെ ഫുട്‌ബോള്‍ പാരമ്പര്യം കാക്കാനാണ് മഞ്ചേരിയില്‍ ഫുട്‌ബോള്‍ അക്കാദമി സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. കെ.സി. അബ്ദു അധ്യക്ഷതവഹിച്ചു. കീഴുപറമ്പ് ഗ്രാമപ്പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍നിന്ന് ഉന്നത വിജയം നേടിയവരെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി.പി. ദാസന്‍ ആദരിച്ചു. ഭവനനിര്‍മാണ ബോര്‍ഡുമായി ചേര്‍ന്ന് വൈ.എം.സി.സി നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനച്ചടങ്ങും മന്ത്രി ഉദ്ഘാടനം ചെയ്തു. എന്‍.വൈ.കെ കോ- ഓര്‍ഡിനേറ്റര്‍ എം. അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു.
മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പാരമ്പര്യം കാത്തുസൂക്ഷിക്കും - മന്ത്രി എം. വിജയകുമാര്‍
Reviewed by karakunnunews.in
on
06:56
Rating: 5