മൊബൈല്‍ നമ്പര്‍ 90000000-ലേലത്തുക ഒരുലക്ഷത്തി പതിനാറായിരത്തി അഞ്ഞൂറ് ദിനാര്‍
കുവൈത്ത്: സൈന്‍ മൊബൈല്‍ കമ്പനിയുടെ കുവൈത്തില്‍ നടന്ന ലേലത്തിലാണ് വാശിയേറിയ മത്സരം നടന്നത്. 90000000 എന്ന ഫാന്‍സി നമ്പര്‍ 1,16,500 ദിനാറിനാണ് ലേലം വിളിച്ചെടുത്തത്. 50,000 ദിനാറില്‍ തുടങ്ങിയ ലേലമാണ് അവസാനം ഏറ്റവും ഉയര്‍ന്ന ലേലത്തുകയ്ക്ക് വിറ്റുപോയത്. ഇതോടൊപ്പം 90000009 എന്ന ഫാന്‍സി നമ്പറും 90009000 എന്ന മറ്റൊരു നമ്പറും ഉയര്‍ന്ന തുകക്ക് വിളിച്ചെടുക്കാന്‍ ആളുകള്‍ തയ്യാറായി.
ലോകത്തിലെ ഏറ്റവും വിലകൂടിയ മൊബൈല്‍ ഫാന്‍സി നമ്പര്‍ 66666666 10 മില്യണ്‍ റിയാലിനാണ് 2006 ല്‍ ലേലം കൊണ്ടത്. ഖത്തറില്‍ 2008 ല്‍ നടന്ന ലേലത്തില്‍ 6000000 എന്ന നമ്പര്‍ 7.5 മില്യണ്‍ ഖത്തര്‍ റിയാലിന് ലേലം വിളിച്ചിരുന്നു.(02.05.2010 ജാലകം)