Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

അഗ്നി 2 വിജയകരമായി വിക്ഷേപിച്ചു

ബാലസോര്‍ (ഒറീസ്സ): ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി രണ്ട് വിജയകരമായി പരീക്ഷിച്ചു. കരസേനയുടെ ഭാഗമാക്കിയ അഗ്‌നി രണ്ട്, സൈന്യത്തിന്റെ പ്രത്യേക വിഭാഗമായ സ്ട്രാറ്റജിക് കമാന്‍ഡ് ഫോഴ്‌സാണ് (എസ്.എസ്.സി.) വിക്ഷേപിച്ചത്. ഒറീസ്സാ തീരത്തുനിന്ന് 120 കി.മീ. ദൂരെയുള്ള വീലേഴ്‌സ് ദ്വീപില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. തിങ്കളാഴ്ച രാവിലെ 9.15 ന് ആയിരുന്നു വിക്ഷേപണം. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത അഗ്‌നി രണ്ടിന് 21 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുണ്ട്. 2000 കി. മീറ്ററാണ് ദൂരപരിധി. ഒരു ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. അഗ്‌നി മിസൈല്‍ പരമ്പരയുടെ ഭാഗമാണ് അഗ്‌നി രണ്ട്. അഗ്‌നി ഒന്നും മൂന്നുമാണ് ഈ പരമ്പരയിലെ മറ്റു മിസൈലുകള്‍. 700 കി.മീ. ദൂരപരിധിയുള്ള അഗ്‌നി ഒന്ന്, സൈന്യത്തിന്റെ ഭാഗമാണ്. 3500 കി.മീ. ദൂരപരിധിയുള്ള അഗ്‌നി മൂന്നിന്റെ നിര്‍മാണപ്രക്രിയ നടന്നുവരികയാണ്.