Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

ശനി ഗ്രഹത്തില്‍ മിന്നല്‍

നാസ: ആകാശത്ത് പ്രകാശ രേഖ തീര്‍ക്കുന്ന മിന്നല്‍ ഭൂമിക്ക് പുറത്തും. ശനി ഗ്രഹത്തിലാണ് നാസയുടെ കാസിനി എയര്‍ ക്രാഫ്റ്റ് മിന്നലിന്റെ വീഡിയോ ചിത്രങ്ങള്‍ പകര്‍ത്തിയത്. ശനി ഗ്രഹത്തില്‍ മിന്നല്‍ ഉണ്ടെന്നതിന് ആവശ്യത്തിന് തെളിവുകള്‍ വീഡിയോ നല്‍കുന്നുണ്ടെന്ന് കാസിനി അധികൃതര്‍ പറയുന്നു. മിന്നലിന് എത്രത്തോളം ശക്തിയുണ്ടെന്നും എത്രത്തോളം ഊര്‍ജ്ജം അത് ഉല്‍പാദിപ്പിക്കുന്നുണ്ടെന്നും മാത്രമേ ഇനി അറിയാനുള്ളൂവെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. 2009 ആഗസ്റ്റിലാണ് മിന്നല്‍ ചിത്രീകരിച്ചത്. 1997ല്‍ ശനിയില്‍ ശക്തമായ കാറ്റ് വീശുന്നതിന്റെ ദൃശ്യങ്ങള്‍ കാസിനി പുറത്ത് വിട്ടിരുന്നു. 1977ലാണ് കാസിനി വിക്ഷേപിച്ചത്. (28.04.2010 കേരളഫ്ലാഷ്ന്യൂസ്)