Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

ഹോം ദ്വീപിലേക്ക് സ്വാഗതം, പക്ഷേ നഗ്നരാകണം

ലണ്ടന്‍: നഗ്നത പ്രദര്‍ശിപ്പിക്കുന്നതാണ് ഭൂകമ്പത്തിന് കാരണമെന്ന് ഇറാനിലെ ഒരു മതപണ്ഡിതന്റെ പ്രസ്താവന നടത്തിയിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ. അതിന് നേര്‍വിപരീതമായിതാ മറ്റൊരു വാര്‍ത്ത. ബ്രിട്ടണിലെ ഫ്ലറ്റ് ഹോം ദ്വീപില്‍ അടുത്ത ഒരാഴ്ച്ചത്തേക്ക് നഗ്നരായി വരുന്നവര്‍ക്കുമാത്രമേ പ്രവേശനമുള്ളൂ. ബ്രീട്ടീഷ് നാച്വറിസ്റ്റുകള്‍ എന്നറിയപ്പെടുന്ന 'തുണിയുടുക്കാതെ ജീവിക്കുക' എന്ന ആശയം വെച്ചുപുലര്‍ത്തുന്ന ന്യൂഡിസ്റ്റ് സംഘടനയ്ക്ക് വേണ്ടിയാണ് ദ്വീപില്‍ തുണിയുടുക്കുന്നത് നിരോധിച്ചത്. ഈ ആശയത്തോട് യോജിപ്പുള്ളവര്‍ ഒഴികെ മറ്റ് വിനോദസഞ്ചാരികള്‍ക്ക് ആര്‍ക്കും ഇവിടെ ഒരാഴ്ച്ചത്തേക്ക് പ്രവേശനമുണ്ടാകില്ലെന്ന് ദ്വീപ് അധികൃതര്‍ അറിയിച്ചതായി സണ്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടണില്‍ പതിനായിരക്കണക്കിന് അംഗങ്ങളുണ്ട് ഇത്തരം ന്യൂഡിസ്റ്റ് ഗ്രൂപ്പുകളില്‍. മാര്‍ക്കോണി റേഡിയോ കണ്ടുപിടിച്ചതിന്റെ പേരില്‍ പ്രശസ്തമായ ഈ ദ്വീപ് ഇപ്പോള്‍ അറിയപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രമാണ്. ഈ ബീച്ചില്‍ നിന്നാണ് മാര്‍ക്കോണി 1897 ല്‍ ആദ്യ റേഡിയോ സന്ദേശം അയച്ചത്. 86 ഏക്കറില്‍ പാറക്കൂട്ടങ്ങളായി പരന്നുകിടക്കുന്ന ഈ ദ്വീപ് ഒരുകാലത്ത് കള്ളക്കടത്തുകാരുടെ സ്വര്‍ഗമായിരുന്നു. എന്നാല്‍ ഇന്ന് വിനോദസഞ്ചാരികള്‍ക്ക് ഇഷ്ടപ്രദേശമാണിത്.(27.04.2010 മത്രുഭൂമി)