Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

വിമാനം ആകാശച്ചുഴിയില്‍ പെട്ടു: ഒഴിവായത് വന്‍ ദുരന്തം

കൊച്ചി: ദുബായിയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനം ആകാശച്ചുഴിയില്‍ പെട്ടു. ശക്തമായി ആടിയുലഞ്ഞ വിമാനത്തിലെ യാത്രക്കാര്‍ സീറ്റുകളില്‍ നിന്ന് തെറിച്ച് തറയില്‍ വീണു. ഏതാനും യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. 20,000 അടി ഉയരത്തില്‍ വെച്ച് ആടിയുലഞ്ഞ വിമാനം പെട്ടെന്ന് 5000 അടിയിലേക്ക് താഴ്ന്നു. വിമാനത്തിന്റെ ഉള്‍ഭാഗത്തും സാരമായ കേടുപാടുകള്‍ സംഭവിച്ചു. സീറ്റ് ബല്‍റ്റിടാതിരുന്ന യാത്രക്കാരാണ് വിമാനത്തിനുള്ളില്‍ തെറിച്ചുവീണത്. മുകള്‍ഭാഗത്ത് ചെന്നിടിച്ചും മറ്റുമാണ് പലര്‍ക്കും പരിക്ക് പറ്റിയത്. രാവിലെ 8.30നാണ് സംഭവമുണ്ടായത്. അല്‍പസമയം വിമാനത്തിന്റെ നിയന്ത്രണവും പൈലറ്റിന് നഷ്ടപ്പെട്ടു. എന്നാല്‍ മനസ്സാന്നിധ്യം വീണ്ടെടുത്ത പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്. നെടുമ്പാശ്ശേരിയിലേക്ക് വരുകയായിരുന്ന എമിറേറ്റ്‌സിന്റെ ബോയിങ് 777 വിമാനമാണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത്. കൊച്ചിയില്‍ നിന്ന് 60 നോട്ടിക്കല്‍ മൈല്‍ അകലെ ഗോവയുടെ ആകാശപരിധിയില്‍ വെച്ചാണ് സംഭവം. പിന്നീട് 20 മിനിറ്റോളം വൈകി വിമാനം നെടുമ്പാശ്ശേരിയില്‍ സുരക്ഷിതമായി ഇറങ്ങി. യാത്രക്കാരില്‍ പലരും പേടിച്ചുനിലവിളിക്കുകയുണ്ടായി. ഒരുനിമിഷം വിമാനം തകരുകയാണെന്ന് തന്നെയാണ് കരുതിയതെന്ന് യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. 361 യാത്രക്കാരാണ് 25.04.2010(മാത്രുഭൂമി)