
കോഴിക്കോട്: കൗമാര കേരളത്തിന്റെ കലാമാമാങ്കത്തിന് തിരിതെളിഞ്ഞു. വര്‍ണം വിതറിയ പ്രൗഢഗംഭീരമായ ഘോഷയാത്രയ്ക്കുശേഷം പതിനായിരക്കണക്കിന് ആളുകളെ സാക്ഷിനിര്‍ത്തി വിദ്യാഭ്യാസമന്ത്രി എം. എ. ബേബിയാണ് സുവര്‍ണജൂബിലി കലോത്സവത്തിന്റെ തിരിതെളിച്ചത്. ഉദ്ഘാടനചടങ്ങില്‍ വച്ച് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സന്ദേശം വായിച്ചു. എം.കെ. രാഘവന്‍ എം.പി., മന്ത്രി ബിനോയ് വിശ്വം, എ. പ്രദീപ്കുമാര്‍ എം.എല്‍. എ. ഏ.കെ. ശശീന്ദ്രന്‍ എം.എല്‍.എ., മേയര്‍ എം. ഭാസ്‌കരന്‍, ജില്ലാ കളക്ടര്‍ ഡോ.പി.ബി. സലീം, ഗുരു ചേമഞ്ചേരി എന്നിവര്‍ വൈകീട്ട് മാനാഞ്ചിറയിലെ പ്രധാനവേദിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
രാവിലെ 9.30 ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് കലോത്സവപതാക ഉയര്‍ത്തി. ഒപ്പം അമ്പതാം വര്‍ഷത്തെ സൂചിപ്പിച്ച് 49 പതാകകള്‍ കൂടിയുയര്‍ന്നു.
പതിനാറു വേദികളിലായി 216 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. 8500 ഓളം മത്സരാര്‍ഥികള്‍ പ്രതിഭ തെളിയിക്കാന്‍ മാറ്റുരയ്ക്കും.
-മാത്രുഭൂമി-