Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

അപൂര്‍വ സൂര്യഗ്രഹണം ജനവരി 15ന്‌

grg ഹൈദരാബാദ്: ആകാശത്തില്‍ സൂര്യന്റെ 92 ശതമാനവും ചന്ദ്രനാല്‍ മറയുന്ന സൂര്യഗ്രഹണം ജനവരി 15ന് ദൃശ്യമാകും. അപൂര്‍വവും മനോഹരവുമായ സൂര്യഗ്രഹണത്തില്‍ നേരിയ വലയം പോലെ സൂര്യനെ കാണാനാകും. ഇന്ത്യയുടെ തെക്കേയറ്റത്തുള്ള കന്യാകുമാരിയുള്ളവര്‍ക്ക് ഈ കാഴ്ച കാണാനാവുക. ഗ്രഹണം പതിനൊന്ന് മിനിറ്റ് നീളും. ഹൈദരാബാദിലും മറ്റിടത്തും ഭാഗികമായേ ഗ്രഹണം ദൃശ്യമാകൂ. രാവിലെ 11.30 ന് തുടങ്ങുന്ന ഗ്രഹണം 1.32 ഓടെ പരമാവധിയിലെത്തും. പിന്നീട് 3.15 ഓടെ ഗ്രഹണം പൂര്‍ത്തിയാവും. സൂര്യഗ്രഹണം കാണാന്‍ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണം.-വാർത്താലോകം-