Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

വിസ്മയനഗരത്തില്‍ ലോകവിസ്മയം

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം 'ബുര്‍ജ് ദുബൈ' ഇന്ന് വാതില്‍ തുറക്കുന്നു. രാത്രി യു.എ.ഇ സമയം എട്ടരക്ക് വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തും ആകാശഗോപുരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 818 മീറ്റര്‍ (2,684 അടി) ഉയരമുള്ള 160 നില കെട്ടിടം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം മാത്രമല്ല, ഏറ്റവും ഉയരമുള്ള ഭൂമിയിലെ സ്വതന്ത്ര നിര്‍മിതി കൂടിയാണ്. 1044 അപ്പാര്‍ട്ടുമെന്റുകളും, 49 നില ഓഫീസ് കെട്ടിടങ്ങളും അടങ്ങുന്ന ബുര്‍ജ് ദുബൈയുടെ 124ാം നിലയിലെ 'ഒബ്‌സര്‍വേറ്ററി ഡെക്ക് 'താഴെ നഗരവും ഭൂമിയും വീക്ഷിക്കാന്‍ അവസരമൊരുക്കും. 'ഇമാര്‍ പ്രോപ്പര്‍ട്ടീസാണ് 2004 സെപ്തംബര്‍ 21 ന് ആരംഭിച്ച 'ബുര്‍ജ് ദുബൈ'യുടെ നിര്‍മാണ മേല്‍നോട്ടം നിര്‍വഹിച്ചത്. ചിക്കാഗോയിലെ പ്രശസ്ത ആര്‍ക്കിടെക്റ്റ് അഡ്‌റിയാന്‍ സ്മിത്താണ് രൂപകല്‍പന. 2000 കോടി ഡോളര്‍ ചെലവ്. താഴെ നിന്ന് 601മീറ്റര്‍ ഉയരം വരെ കോണ്‍ക്രീറ്റില്‍ നിര്‍മിച്ച കെട്ടിടം മുകളില്‍ സ്റ്റീലുകൊണ്ടാണ് പടുത്തുയര്‍ത്തിയത്.-മാധ്യമം-