
തിരുവനന്തപുരം: സ്മാര്‍ട് സിറ്റിക്കായി ഇനി കേരളത്തില്‍ വന്ന് ചര്‍ച്ച നടത്തില്ലെന്ന് ടീകോം സി ഇ ഒ ഫരീദ് അബ്ദുറഹ്മാന്‍ . താല്‍പര്യമുണ്ടെങ്കില്‍ ഇനി ചര്‍ച്ചകള്‍ക്കായി സര്‍ക്കാര്‍ പ്രതിനിധികള്‍ ദുബായിലേക്ക് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്മാര്‍ട്ട് സിറ്റി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒരിഞ്ചുപോലും മുന്നോട്ടു നീങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇതുവരെ നടത്തിയ ചര്‍ച്ചകള്‍ എല്ലാം പരാജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും വന്‍കിട സംരംഭകര്‍ പദ്ധതിയില്‍ മുതല്‍മുടക്കാന്‍ തയ്യാറായി വന്നാല്‍ അവര്‍ക്ക് വില്‍ക്കാനാണ് 12 ശതമാനം ഭൂമിയില്‍ സ്വതന്ത്രാവകാശം ആവശ്യപ്പെടുന്നത്.
ഭൂമി അതേപടി കൈമാറണമെന്നല്ല ടീകോം ആവശ്യപ്പെടുന്നതെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന ശേഷം ഭൂമി കൈമാറിയാല്‍ മതിയെന്നും ഫരീദ് അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. ഒരു മണിക്കൂര്‍ മാത്രം നീണ്ട സ്മാര്‍ട്‌സിറ്റി ഡയറക്ടര്‍ബോര്‍ഡ് യോഗത്തിനുശേഷം ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടീകോമിന്റെ നിലപാട്
ഫരീദ് അബ്ദുള്‍ റഹ്മാന്‍ വ്യക്തമാക്കിയത്.--കടപ്പാട്- keralaflashnews-
-