Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക
മെസി, മാര്‍ത്ത ഫിഫയുടെ ലോക ഫുട്‌ബോളര്‍മാര്‍ സൂറിച്ച്: 2009ലെ ഫിഫയുടെ ലോക ഫുട്‌ബോളായി ലയണല്‍ മെസിയെ തെരഞ്ഞെടുത്തു‍. ഫിഫ ആസ്ഥാനമായ സൂറിച്ചില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ മിഷേല്‍ പ്ലാറ്റിനിയാണ് മെസിയുടെ പേര് പ്രഖ്യാപിച്ചത്. ആന്ദ്രെ ഇനിയെസ്റ്റ, കക, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, സാവി എന്നിവരെ പിന്തള്ളിയാണ് മെസി ഫിഫയുടെ പുരസ്‌കാരം സ്വന്തമാക്കിയത്. ഇതാദ്യമായാണ് മെസി ഫിഫയുടെ പരമോന്നത പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. ഒരു അര്‍ജന്റീന താരം ഫിഫയുടെ ലോക ഫുട്‌ബോളറാകുന്നതും ആദ്യമായാണ്. കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായിരുന്നു മെസി. ബ്രസീലിയന്‍ താരം മാര്‍ത്ത തുടര്‍ച്ചയായ നാലാമതും മികച്ച വനിതാ ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടു. 2002 മുതല്‍ ബ്രസീലിയന്‍ ദേശീയ ടീമില്‍ അംഗമായ മാര്‍ത്ത ഇപ്പോള്‍ ബ്രസീലിയന്‍ ക്ലബായ സാന്റോസിന്റെ താരമാണ്. ഇന്‍ക ഗ്രിജസ്, ക്രിറ്റിയാനെ, ബിര്‍ജിറ്റ് പ്രിന്‍സ്, കെല്ലി സ്മിത്ത് എന്നിവരെയാണ് ഇക്കുറി മാര്‍ത്ത പിന്തള്ളിയത്. -കടപ്പാട് വർത്തലോകം-