Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക
എണ്ണ കണ്ടെത്താനാകെ കൊച്ചിയിലെ പര്യവേഷണം നിര്‍ത്തി കൊച്ചി: എണ്ണയുടെ സാന്നിധ്യം കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് കൊച്ചിതീരത്ത് കടല്‍ത്തട്ട് ആഴത്തില്‍ കുഴിച്ചുള്ള പര്യവേക്ഷണം ഉപേക്ഷിക്കാന്‍ ഒ എന്‍ ജി സി തീരുമാനം. 135 ദിവസമായി 6500 മീറ്ററോളം ആഴത്തില്‍ കടല്‍ത്തട്ട് തുരന്നെങ്കിലും എണ്ണയുടെ സൂചന കണ്ടെത്താനായിട്ടില്ല. എന്നാല്‍ കടല്‍തട്ട് ആഴത്തില്‍ തുരക്കാത്ത രീതിയലുള്ള വര്യവേഷണം തുടരും. ആഴത്തിലുള്ള പര്യവേഷണം നിര്‍ത്താന്‍ കഴിഞ്ഞ വെള്ളയാഴ്ച ചേര്‍ന്ന ഒ എന്‍ ജി സി യോഗം തീരുമാനിക്കുകയായിരുന്നു. ആഗസ്ത് രണ്ടിനാണ് തീരത്തിന് 130 കി മി അകലെ പര്യവേക്ഷണം തുടങ്ങിയത്. ആദ്യ രണ്ടുഘട്ടം പിന്നിട്ടപ്പോഴും എണ്ണനിക്ഷേപത്തിന്റെ സൂചന ലഭിച്ചില്ല. ആഴത്തിലുള്ള പര്യവേഷണത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയായിരുന്നു ഒ എന്‍ ജി സി. എന്നാല്‍ അതും നിരാശയായതോടെ ഇനി അധികം മുന്നോട്ട് പോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇപ്പോഴേക്കും 101 ദിവസത്തേക്ക് കണക്കാക്കായി പര്യവേഷണം 135 ദിവസം കടന്നിരുന്നു. അടുത്ത പര്യവേക്ഷണം എപ്പോള്‍ തുടങ്ങണമെന്ന് തീരുമാനിച്ചിട്ടില്ല. ഇന്ത്യന്‍ തീരത്ത് ഒ എന്‍ ജി സി നടത്തിയ ആദ്യമായാണ് അള്‍ട്രാ ഡീപ് വാട്ടര്‍ പര്യവേക്ഷണം നടത്തുന്നത്. ഇതുവരെ 600 കോടിയോളമാണ് ഇതിന് ചെലവായത്. ഡ്രില്ലറിന്റെ പ്രതിദിന വാടക മാത്രം നാലുകോടിയായിരുന്നു. മലയാളിയായ വി ഐ മാത്യുവിനായിരുന്നു തുടക്കത്തില്‍ ഡ്രില്ലിധ് ചുമതല.