സാധാരണക്കാരന്റെ കുടുംബ ബജറ്റ് അട്ടിമറിച്ച് പച്ചക്കറി വില കുതിക്കുന്നു
കോഴിക്കോട്ഃ സാധാരണക്കാരന്റെ കുടുംബ ബജറ്റ് അട്ടിമറിച്ച് പച്ചക്കറി വില കുതിക്കുന്നു. അയല്‍ സംസ്ഥാനങ്ങളിലെ വിളനാശവും പ്രതികൂല കാലാവസ്ഥയുമാണ് വിലവര്‍ധനക്ക് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. സവാളക്ക് 40 രൂപയായാണ് വില ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ നിന്നാണ് കേരളത്തില്‍ കാര്യമായി സവാള എത്തുന്നത്. അവിടെ വിളവെടുപ്പ് സമയത്ത് മഴയായതാണ് വില ഉയരാന്‍ കാരണം. ചെറിയ ഉള്ളിക്ക് 30 രൂപയാണ് വില. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ വരള്‍ച്ചയും ശബരിമല സീസണ്‍ കാരണം ആവശ്യകത വര്‍ധിച്ചതുമൊക്കെ വില ഉയരാന്‍ കാരണമാണ്.
ബീന്‍സിന് 25 രൂപയാണ് വില. തക്കാളി 24 രൂപയായി ഉയര്‍ന്നു. പച്ചമാങ്ങക്ക് 35 രൂപയും മുളകിന് 28 രൂപയുമായി. ബീറ്റ്റൂട്ടിന് 20 ഉം കാരറ്റിന് 25 ഉം ആയി. ചേമ്പ് വലുതിന് 26 രൂപ നല്‍കണം. നേന്ത്രക്കായക്ക് 25 രൂപയാണ്. മുരിങ്ങക്കായ കിലോക്ക് 40 രൂപയിലെത്തിയിട്ടുണ്ട്.
വില വര്‍ധനവ് കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി നിരക്കില്‍ പച്ചക്കറി നല്‍കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. കര്‍ഷകരില്‍നിന്ന് നേരിട്ട് പച്ചക്കറി സംഭരിച്ച് സബ്സിഡി നിരക്കില്‍ ലഭ്യമാക്കാനാണ് നടപടി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ കോര്‍പറേഷനുകളിലെല്ലാം വിപണന മേളകള്‍ തുടങ്ങിയെങ്കിലും സാധാരണക്കാരന്റെ കുടുംബ ബജറ്റ് അട്ടിമറിച്ച് പച്ചക്കറി വിലയും നിത്യോപയോഗ സാധന വിലയും കുതിക്കുകയാണ്.
