Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക
ജീവിതശൈലിയിലുണ്ടായ മാറ്റങ്ങള്‍ സമൂഹത്തില്‍ രോഗങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്ന് ഡോ.പി.കെ. വാരിയര്‍ കോട്ടക്കല്‍: ജീവിതശൈലിയിലുണ്ടായ മാറ്റങ്ങള്‍ സമൂഹത്തില്‍ രോഗങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്ന് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ്ട്രസ്റ്റി ഡോ. പി.കെ. വാരിയര്‍ പറഞ്ഞു. കോട്ടയ്ക്കല്‍ വി.പി.എസ്.വി. ആയുര്‍വേദ കോളേജ് യൂണിയനും ഹൗസ് സര്‍ജന്‍സ് അസോസിയേഷനും സംയുക്തമായി നട്ടെല്ല് സംബന്ധമായ രോഗങ്ങളെക്കുറിച്ച് നടത്തിയ 'സൈ്പന-09' ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശരീരം കാത്തുസൂക്ഷിക്കേണ്ടതിന്നാവശ്യമായി ഭക്ഷണക്രമത്തില്‍ കൃത്യനിഷ്ഠ പാലിക്കുന്നതിനോ, ജീവിതദിനചര്യയില്‍ വ്യായാമം ഉള്‍പ്പെടുത്തുന്നതിനോ ഭൂരിപക്ഷം പേരും തയ്യാറാകുന്നില്ല. ഇതെല്ലാം രോഗസാധ്യതകള്‍ വര്‍ധിപ്പിക്കും. ശരീരത്തെക്കുറിച്ച് വിശദമായ പഠനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇത്തരം സെമിനാറുകള്‍ വൈദ്യലോകത്തെ പുതിയ തലമുറയ്ക്ക് ഏറെ ഗുണപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. യൂണിയന്‍ ചെയര്‍മാന്‍ എന്‍. അഹ്‌സല്‍ നിഹാദ് അധ്യക്ഷതവഹിച്ചു. ഡോ. എം.ജെ. ജോര്‍ജ്, ഡോ. എസ്. ജീവന്‍കുമാര്‍, ഡോ. പി. പ്രാണേഷ്, ടി. മിഥുന്‍, ഇ.കെ. നിഹാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. എം.വി. വിനോദ്കുമാര്‍ സ്വാഗതവും ആര്‍. വരുണ്‍ജിത്ത് നന്ദിയും പറഞ്ഞു.