Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക
ഝാന്‍സിഝാന്‍സി റാണിയുടെ കത്ത് കണ്ടെത്തി ലണ്ടന്‍: 1857ലെ കലാപത്തിനു മുമ്പ് ഝാന്‍സി റാണി ലക്ഷ്മി ഭായി ഈസ്റ്റ് ഇന്ത്യ കമ്പനി ഗവര്‍ണര്‍ ജനറലായിരുന്ന ഡല്‍ഹൌസിപ്രഭുവിന് എഴുതിയ കത്ത് ബ്രിട്ടീഷ് ലൈബ്രറിയില്‍ കണ്ടെത്തി. ഭര്‍ത്താവ് മരിച്ച രാത്രിയിലെ ദു:ഖഭരിതമായ അവസ്ഥ കത്തില്‍ പ്രതിപാദിക്കുന്നതായി വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയം ക്യുറേറ്റര്‍ ദീപജ അഹ്ലാവത്ത് പറഞ്ഞു. ഡല്‍ഹൌസിയുടെ പ്രസിദ്ധമായ ദത്തെടുക്കല്‍ നിരോധ നിയമ പ്രകാരം രാജ്യം നഷ്ടപ്പെടുമോ എന്ന ഭയം കാരണം ഭര്‍ത്താവ് രാജ്യത്തിന്റെ പിന്തുടര്‍ച്ചാവകാശങ്ങള്‍ ദാമോദര്‍ റാവു ഗംഗാധര്‍ എന്ന ദത്തുമകന് നല്‍കുമെന്നും റാവുവായിരിക്കും അടുത്ത രാജാവെന്നും ഇതംഗീകരിക്കണമെന്നും റാണി കത്തില്‍ ഡല്‍ഹൌസിയോട് ആവശ്യപ്പെടുന്നു. ഇത് അംഗീകരിക്കാതെയാണ് ഡല്‍ഹൌസി 1857ലെ വിമത ഭരണാധികാരികളുടെ ഗണത്തില്‍ റാണിയെ ഉള്‍പ്പെടുത്തിയത്.