വന്ദേമാതരം മതവിരുദ്ധം : ജമാഅത്തെ ഉലമ***
ന്യദല്‍ഹി: വന്ദേമാതരം ചൊല്ലല്‍ മതവിരുദ്ധമാണെന്ന് ഉത്തര്‍പ്പദേശിലെ ഇസ്‌ലാമിക സംഘടനയായ ജമാഅത്തെ ഉലമാ ഹിന്ദ് സമ്മേളന പ്രമേയം.
ദയൂബന്ദില്‍ നടന്ന ദേശീയ കണ്‍വെന്‍ഷനിലാണ് പ്രമേയം പാസാക്കിയത്. ഗാനത്തിലെ ചില ഭാഗങ്ങള്‍ ഇസ്‌ലാമിക വിശ്വാസത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്. നേരത്തെ കേന്ദ്രമന്ത്രി പി ചിദംബരം സമ്മേളത്തല്‍ പങ്കെടുത്തിരുന്നു.
അതേസമയം മുസ്‌ലിം ലോ ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖി പ്രമേയത്തിന് പിന്തുണയുമായി രംഗത്തു വന്നിട്ടുണ്ട്. ദൈവത്തെയല്ലാതെ മറ്റാരെയും ആരാധിക്കരുതെന്നാണ് ഇസ്‌ലാമിക വിശ്വാസമെന്നും രാജ്യത്തെ തങ്ങള്‍ സ്‌നേഹിക്കുന്നുണ്ടെന്നും എന്നാല്‍ ആരാധിക്കാനാകില്ലെന്നും കമാല്‍ ഫാറൂഖി വ്യക്തമാക്കി.
