Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പെരുമാറ്റ ചട്ടം ഈജിപ്റ്റ് : മൊബൈല്‍ ഫോണ്‍ ഉപയോക്താ ക്കള്‍ക്കായി ഈജിപ്റ്റിലെ ടെലിഫോണ്‍ റെഗുലേറ്ററി അതോറിറ്റി പെരുമാറ്റ ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. ഫോണ്‍ മറ്റുള്ളവര്‍ക്ക് ശല്യമാകാതെ എങ്ങനെ ഉപയോഗിക്കാം എന്നതാണ് പെരുമാറ്റ ചട്ടത്തിന്റെ കാതല്‍. ഫോണ്‍ എപ്പോള്‍ ഓണ്‍ ചെയ്യണം, ഓഫ് ചെയ്യേണ്ടത് ഏത് സാഹചര്യത്തില്‍ എന്ന് തുടങ്ങി റിംഗ് ടോണുകളുടെ നിയന്ത്രണവും ഉച്ചത്തില്‍ സംസാരിച്ച് മറ്റുള്ളവരെ ശല്യപ്പെടുത്തുന്നതും ഇതില്‍ വിലക്കിയിട്ടുണ്ട്. മറ്റുള്ളവരുടെ ഫോട്ടോ അവരുടെ അനുമതി ഇല്ലാതെ എടുക്കരുത്. അശ്ലീല ഫോട്ടോകള്‍ അയക്കരുത്. അശ്ലീല പദങ്ങള്‍ ഉള്ള മെസേജുകള്‍ അയക്കരുത്. റോംഗ് നമ്പറുകള്‍ വന്നാല്‍ ക്ഷമയോടെ കൈകാര്യം ചെയ്യാന്‍ ഉപദേശിക്കുന്നതിനോടൊപ്പം അറിയാത്ത നമ്പറുകളില്‍ നിന്നും വരുന്ന കോളുകള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. മറ്റുള്ളവര്‍ ഉറങ്ങുന്ന സമയത്ത് അവരെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നതും ഒഴിവാക്കണം.