മാന്ദ്യമില്ലാത്ത ഗള്‍ഫ് യാത്ര
എം. ജയചന്ദ്രന്‍
ആഗോള സാമ്പത്തിക മാന്ദ്യ ത്തിനിടയിലും മലയാളികളുടെ ഗള്‍ഫ് കുടിയേറ്റം വര്‍ധിച്ചതായി പഠനറിപ്പോര്‍ട്ട്. ഗള്‍ഫില്‍ ജോലിതേടി പോയവരുടെ എണ്ണം 1998ല്‍ 13.6 ലക്ഷം ആയിരുന്നെങ്കില്‍ 2003ല്‍ അത് 18.4 ലക്ഷവും 2008ല്‍ 21.9 ലക്ഷവുമായി ഉയര്‍ന്നു.
ഇക്കാലയളവില്‍ ഗള്‍ഫില്‍നിന്നു മടങ്ങിയെത്തിയവരുടെ എണ്ണവും വര്‍ധിച്ചു. 1998ല്‍ 7.4 ലക്ഷം, 2003ല്‍ 8.9 ലക്ഷം, 2008 ല്‍ 11.6 ലക്ഷം എന്നിങ്ങനെയാ ണ് ആ കണക്ക്. മൊത്തത്തില്‍ 1998ല്‍ ഗള്‍ഫില്‍ ജോലിയെടുത്തിരുന്ന മലയാളികളുടെ എണ്ണം 21 ലക്ഷവും 2003ല്‍ 27.3 ലക്ഷ വും 2008ല്‍ അത് 33.5 ലക്ഷവുമായി ഉയര്‍ന്നെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തിരുവനന്തപുരത്തെ സെന്‍റര്‍ ഫൊര്‍ ഡെവലപ്പ്മെന്‍റ് സ്റ്റഡീസി ലെ (സിഡിഎസ്) കെ.സി. സക്കറിയ നടത്തിയ മൈഗ്രേഷന്‍ മോ നിറ്ററിങ് സ്റ്റഡിയിലാണ് ഈ കണ്ടെത്തലുകള്‍.
അതേസമയം ഇന്ത്യയില്‍ത ന്നെ അന്യ സംസ്ഥാനങ്ങളിലേ ക്കു തൊഴില്‍ക്കുടിയേറ്റം നട ത്തുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നുമുണ്ട്. ഇത്തരത്തില്‍ കുടിയേറിയവരുടെ എണ്ണം 2003ല്‍ 11.2 ലക്ഷം. ഇത് 2008ല്‍ 9.14 ലക്ഷമായി.
2008ലെ കണക്കുകള്‍പ്രകാ രം കേരളത്തിലെ ഓരോ നൂറു വീടിനും 29 പ്രവാസി മലയാളികളും വിദേശത്തുനിന്നു മടങ്ങിയെത്തിയ 15 പേരുമുണ്ട്. മൊ ത്തം 44 എന്‍ആര്‍ഐ അംഗ ങ്ങള്‍. സംസ്ഥാനത്തുനിന്ന് ഏറ്റവും കൂടുതല്‍ വിദേശമലയാളികളുള്ളത് മുന്‍പത്തെപ്പോലെതന്നെ ഇപ്പോഴും മലപ്പുറം ജില്ലയില്‍നിന്നുതന്നെ. അതേസമയം തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍നിന്നു കഴി ഞ്ഞ ഒരുദശകമായി വിദേശത്തേക്കു തൊഴില്‍തേടി പോകുന്നവരുടെഎണ്ണം നന്നായി വര്‍ധിച്ചിട്ടുമുണ്ട്.
മലയാളികളുടെ വിദേശസ്വപ്നങ്ങളില്‍ ഇപ്പോഴും പ്രധാന ല ക്ഷ്യസ്ഥാനം ഗള്‍ഫാണെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തല്‍. കേരളത്തില്‍നിന്നുള്ള ഗള്‍ഫ് കുടിയേറ്റത്തിന് 1998 മുതല്‍ 2003 വരെയുള്ള കാലയളവില്‍ ചെറിയ ഇടിവുണ്ടായി. 94ല്‍ നിന്ന് 89ശതമാനത്തിലേക്ക്. എന്നാല്‍ 2003നു ശേഷമുള്ള അഞ്ചുവര്‍ഷം യാതൊരു കുറവും അനുഭവപ്പെട്ടില്ല. 2007-2008 ല്‍ ഗള്‍ഫ് കുടിയേറ്റത്തില്‍ വന്‍ വര്‍ധനയുണ്ടായി.
അതേസമയം ജോലിക്കായി തെരഞ്ഞെടുക്കുന്ന ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളുടെ കാര്യത്തില്‍ മലയാളി മനോഭാവം മാറ്റിയെന്നും പഠനം വ്യക്തമാക്കു ന്നു. 1998വരെ കേരളത്തില്‍നിന്നുള്ള വിദേശമലയാളികളില്‍ 37.5% പേര്‍ സൗദി അറേബ്യയിലേക്കാണു ജോലിതേടി പോയിരുന്നത്. പിന്നീടതു കുറഞ്ഞുവരുന്നതായാണു കണ്ടത്. 2003ല്‍ 26.7ഉം 2008ല്‍ 23.0ഉം ശതമാനമായി. 1998 വരെ 31% പേരാണ് യുഎഇയിലേക്കു പോയിരുന്നതെങ്കില്‍ 2008ല്‍ 41.9 ശതമാ നമായി.
ഗള്‍ഫ് മലയാളികളില്‍ ഏറ്റ വും കൂടുതല്‍പേര്‍ മുസ്ലിം സ മുദായത്തില്‍ നിന്നുള്ളവരാണ്. 40 ശതമാനത്തിനുമേല്‍ വരും ഇത്. 37.7% ഹിന്ദുക്കളും 21.2% ക്രൈസ്തവരുമാണു തൊട്ടടുത്ത സ്ഥാനങ്ങളില്‍. 2003-08 കാലയളവില്‍ ഹിന്ദു സമുദായത്തില്‍നി ന്നുള്ളവര്‍ വന്‍തോതിലാണ് ഗ ള്‍ഫിലെത്തിയത്. ഇക്കാലയളവില്‍ ഹിന്ദുക്കളില്‍നിന്നു 44.1% മുസ്ലിം സമുദായത്തില്‍നിന്നു 12%വും ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നു 1.1% എന്നിങ്ങനെ പ്രവാസജീവിതം തെരഞ്ഞെടുത്തു.
അന്യസംസ്ഥാനങ്ങളിലേക്കുമാത്രം വര്‍ധിച്ചതോതില്‍ കുടിയേറിക്കൊണ്ടിരുന്ന ഹിന്ദുവിഭാഗം ഇപ്പോള്‍ വിദേശകുടിയേറ്റത്തില്‍ കൂടുതല്‍ താത്പര്യമെടുക്കുന്നു എന്നും പഠനത്തില്‍ കണ്ടെത്തി.
കേരളത്തിലെ തൊഴിലില്ലായ്മക്കു നിര്‍ണായക പരിഹാരം കാണാന്‍ ഗള്‍ഫ് കുടിയേറ്റത്തി നു കഴിഞ്ഞതായി പഠനം വ്യക്തമാക്കുന്നു. 98ല്‍ 11.2% ആയിരുന്ന തൊഴിലില്ലായ്മ 2003ല്‍ 19.2% ആയി വര്‍ധിച്ചെങ്കിലും 2008ല്‍ 8.6 ശതമാനത്തിലേക്കു കുത്തനേ താഴ്ന്നു. ഇതിനു ഗള്‍ഫ് കുടിയേറ്റം മാത്രമല്ല കുടിയേറ്റത്തെത്തുടര്‍ന്നു കേരളത്തിലേക്കു പിന്നീടുണ്ടായ വരുമാനത്തിന്‍റെ ഒഴുക്കും ഇതേത്തുടര്‍ന്ന് സ്വകാര്യ മേഖലയില്‍ രൂപംകൊണ്ട നിരവധി തൊഴിലവസരങ്ങളും സ ഹായകമായിട്ടുമുണ്ട്.
സാമ്പത്തികമാന്ദ്യം ലോകത്തെ ഒട്ടെല്ലാ രാജ്യങ്ങളെയും പ്രതികൂലമായി ബാധിച്ചപ്പോള്‍ പ്രവാസിനിക്ഷേപത്തിന്‍റെ കാര്യത്തില്‍ സാമ്പത്തികമാന്ദ്യം സംസ്ഥാനത്തെ ഗൗരവമായി ബാധിച്ചില്ല എന്നും പഠനം വ്യക്തമാക്കുന്നു. 2003-08 കാലയളവില്‍ കേരളത്തിന്‍റെ പ്രവാസി നിക്ഷേപത്തില്‍ 13.5 % ആണു വര്‍ധനയുണ്ടായത്. ഇക്കാലയളവില്‍ 43,288 കോടി രൂപയുടെ നിക്ഷേപം കേരളത്തിലേക്കൊഴുകി. ഇത് നമ്മുടെ സമ്പദ്വ്യവസ്ഥയെയും സാമൂഹിക സാഹചര്യങ്ങളെയും ജീവിത നില വാരത്തെയും ഗണ്യമായി സ്വാധീനിച്ചു.
ഏറ്റവുമധികം നിക്ഷേപം മല പ്പുറം ജില്ലയിലെ പ്രവാസികളില്‍നിന്ന്, 35 %. കുറവ് ഇടുക്കിയിലും, 1.5%. മതാടിസ്ഥാനത്തില്‍ മുസ്ലിംകള്‍ 34.7ശതമാനവും ക്രൈസ്തവര്‍ 21.2 ശതമാനവും ഹിന്ദുക്കള്‍ 11.2 ശതമാനവുമാണ് സംസ്ഥാന ത്തിന്‍റെ സമ്പദ്വ്യവസ്ഥയിലേക്ക് നല്‍കുന്ന പ്രവാസിനിക്ഷേപം. പ്രവാസി മല യാളികളുടെ നിക്ഷേപം ദേശീയ ശരാശരിയുടെ 31 %. സംസ്ഥാനത്തിന് ഇതുവരെയുള്ള മൊ ത്തം കടങ്ങളുടെ മുക്കാല്‍ പ ങ്കും വീട്ടാന്‍ കഴിയുംവിധം ശക്തമാണ് നമ്മുടെ മൊത്തം പ്രവാസിനിക്ഷേപത്തിന്‍റെ തോത്.
