Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക
തമിഴ്‌ നാട്ടില്‍ 'ദിനോസര്‍ മുട്ട' മോഷണം ചെന്നൈ: ഗവേഷണ വിദ്യാര്‍ത്ഥികള്‍ കണ്ടെത്തിയ ഫോസില്‍ രൂപത്തിലുള്ള ദിനോസര്‍ മുട്ടകള്‍ മോഷണം പോയതായി പരാതി. സെന്തുറൈ ഗ്രാമത്തില്‍ നിന്നാണ്‌ 65 മില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസിലുകള്‍ പെരിയാര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ കണ്ടെത്തിയത്‌. എന്നാല്‍ ഇവയുടെ മൂല്യം അറിയാതെ നാട്ടുകാര്‍ കടത്തിക്കൊണ്ടു പോകുകയായിരുന്നു. ഇതോടെ ഖനന മേഖലയില്‍ പോലീസ്‌ സംരക്ഷണം ഏര്‍പ്പെടുത്തി. ഇലകള്‍ തിന്നു ജീവിക്കുന്ന കാര്‍നോസറിന്റെ ഫോസിലുകളാണത്രേ വിദ്യാര്‍ത്ഥികള്‍ കാവേരി തീരത്തുള്ള ഗ്രാമത്തില്‍ നിന്നു കണ്ടെത്തിയത്‌. ഫോസിലുകള്‍ കണ്ടെത്തിയ പ്രദേശങ്ങള്‍ സ്വകാര്യ വ്യക്‌തികളുടെ പേരിലാണെന്നുള്ളത്‌ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക്‌ തിരിച്ചടിയാണ്‌. കൂടുതല്‍ ഫോസിലുകള്‍ കണ്ടെത്താന്‍ സാധ്യതയുണ്ടെന്ന്‌ കരുതുന്ന മേഖല വേലികെട്ടി സംരക്ഷിക്കണമെന്നാണ്‌ ഗവേഷകരുടെ ആഗ്രഹം.