വയറും തടിയും കുറയ്ക്കണോ?
പുതിയ തലമുറയുടെ ശാപം അമിതവണ്ണമാണ്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ‘നിശബ്ദനായ കൊലയാളി’യാണെന്ന് പലപ്പോഴും നമ്മള്‍ ചിന്തിക്കാറിയില്ല. വായ്ക്ക് രുചി തോന്നുന്ന എന്ത് ലഭിച്ചാലും കഴിക്കുന്നത് നമ്മള്‍ ശീലമാക്കി. ഒപ്പം ഒരു തരത്തിലുള്ള വ്യായാമവും ചെയ്യുകയില്ലെന്ന് തീരുമാനവുമെടുത്തു. ആരോഗ്യത്തെ പരിഗണിച്ച് തയ്യാറാക്കിയിരിക്കുന്ന ഭക്ഷണരീതിയും ചെറിയ രീതിയിലുള്ള വ്യായാമവും അമിതവണ്ണമെന്ന ‘നിശബ്ദനായ കൊലയാളി’യില്‍ നിന്ന് നമ്മെ രക്ഷിക്കും.
എന്തൊക്കെ തരത്തിലുള്ള ഫലമൂലാദികളാണ് അമിതവണ്ണമുള്ളവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും എന്തൊക്കെ ഒഴിവാക്കണമെന്നും നോക്കാം:
* ദിവസവും അഞ്ച് കപ്പ് പച്ചക്കറി അല്ലെങ്കില്‍ പഴം കഴിക്കുക. ചീര, ബീന്‍സ്, അമരയ്ക്ക, പടവലങ്ങ, കുമ്പളങ്ങ എന്നിങ്ങനെയുള്ള പച്ചക്കറികള്‍ നിര്‍ബന്ധമായും ഭക്ഷണക്രമത്തില്‍ ചേര്‍ക്കുക.
* ആട്ടിറച്ചി, മാട്ടിറച്ചി എന്നിവ മാസത്തിലൊരിക്കല്‍ മാത്രമാക്കുക. തോല്‍ കളഞ്ഞ കോഴിയിറച്ചി കറിവച്ച് കൂട്ടുന്നത് അമിതവണ്ണക്കാരെ പ്രശ്നത്തിലാഴ്ത്തില്ല.
* സീസണ്‍ അനുസരിച്ച് ലഭിക്കുന്ന എല്ലാ പഴങ്ങളും കഴിക്കാം. എന്നാല്‍ മാമ്പഴം, ചക്ക, കിഴങ്ങ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക അല്ലെങ്കില്‍ അവ ഉപേക്ഷിക്കുക.
* അമിതവണ്ണം കുറയ്ക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ ഉറങ്ങുന്നതിന് മുമ്പ് പാല്‍ കുടിക്കുന്നത് നിര്‍ത്തുക. പാല്‍ കുടിക്കുന്നത് വേഗം ഉറക്കം വരാന്‍ സഹായിക്കും. എന്നാല്‍ ശരീരഭാരം കൂട്ടുകയും ചെയ്യും. പാല്‍ കഴിക്കാതെയും ഉറക്കം വരുത്താം. അത്താഴം കഴിച്ചതിന് ശേഷം ഒരു കിലോമീറ്റര്‍ നടന്നാല്‍ മതി.