Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക
രോഗം പരത്തുന്ന കമ്പ്യൂട്ടറുകള്‍: സ്വിന്‍ബേണ്‍ സര്‍വ്വകലാശാലയുടെ ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത് അപകടകാരികളായ അണുക്കളുടെ കൂടാരങ്ങളാണ് പൊതുവായി ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍. ഓഫീസിലും കഫേയിലുമൊക്കെ ഒരേ കമ്പ്യൂട്ടര്‍ തന്നെ പലരും ഉപയോഗിക്കുമ്പോള്‍ ഒരാള്‍ മാത്രം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളേക്കാള്‍ അഞ്ചു മടങ്ങ് അണുക്കളുണ്ടാകുമെന്നാണ് കണ്ടെത്തല്‍. കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളെ നശിപ്പിക്കുന്ന വൈറസിനെക്കുറിച്ച് മാത്രം വ്യാകുലപ്പെടുന്ന നമ്മള്‍ ഇനി രോഗകാരികളായ വൈറസുകളെക്കുറിച്ചും ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഒരു പരിധിവരെ ശ്രദ്ധയോടെ കൃത്യമായ ഇടവേളകളില്‍ കമ്പ്യൂട്ടര്‍ അണുവിമുക്തമാക്കിയാല്‍ രോഗം പരത്തുന്ന അണുക്കളില്‍ നിന്ന് രക്ഷനേടാം.