Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

പൊന്നാനിയിൽ ഇത്തവണ സുന്നികളുടെ വിജയമായിരിക്കും

മലപ്പുറം : വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി പട്ടിക സി പി എം പുറത്തുവിട്ടപ്പോൾ  ഏറെ ശ്രദ്ധേയമായത് പൊന്നാനിയിലെ  എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി  കെ എസ് ഹംസയുടെ പേരാണ്. മുസ്ലിംലീഗിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന  ഹംസ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ  രൂക്ഷ വിമർശനം ഉന്നയിച്ചതിലാണ്  ഹംസയെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്.
പൊന്നാനിയിൽ ഒരുപാട് തവണയായി  സിപിഎം പല പരീക്ഷണങ്ങളും  നടത്തിയിട്ടുണ്ടെങ്കിലും വിജയം കണ്ടിരുന്നില്ല. എന്നാൽ ഇത്തവണ ഇ കെ വിഭാഗം സുന്നികൾക്കും എ പി വിഭാഗം സുന്നികൾക്കും  സ്വീകാര്യനായ സ്ഥാനാർത്ഥിയാണ് ഹംസ.
 നിലവിൽ സമസ്തയും ലീഗും  ഇടഞ്ഞു നിൽക്കുന്ന സാഹചര്യമായതിനാൽ സമസ്തയിലെ ലീഗ് വിരുദ്ധരുടെ  വോട്ടുകൾ  ഹംസക്ക് ലഭിക്കാൻ സാധ്യതയുണ്ട്. എ പി   സുന്നി വോട്ടുകളും ഹംസക്ക് തന്നെ.
സമസ്ത മുശാവറ  തീരുമാനങ്ങൾ മുഖവിലക്കാത്ത  മുസ്ലിം ലീഗിന്റെ  നിലപാടുകൾക്കെതിരെയും, വഹാബികൾക്ക് വേണ്ട  ഒത്താശ ചെയ്യുന്നതിനും  സുന്നികൾ ഏറെ നിരാശയിലാണ്. 
എതിർ സ്ഥാനാർത്ഥിയായി യു.ഡി.എഫ് ലെ അബ്ദുസമദ് സമദാനിയാവട്ടെ  നിലവിൽ  വഹാബി ആണെന്ന് പോലും  ഇ കെ വിഭാഗം പ്രഭാഷകനായ റഹ്മത്തുള്ള ഖാസിമി മുത്തേടം  പ്രസംഗിച്ചത്പ ഏറെ വിവാദമായിരുന്നു.
 അതുപോലെ മലപ്പുറത്തെ എ പി വിഭാഗത്തിന്റെ  മഅദിൻ കോളേജിൽ വെച്ച് പ്രവാചക സ്നേഹത്തിൽ "ഇഷ്ക്ക്" എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ല എന്ന സമദാനിയുടെ പ്രഭാഷണവും  ഏറെ വിവാദമായിരുന്നു അതിനെതിരെ  ഇരു സുന്നികളും  എതിർത്തിരുന്നു.
 ഇതെല്ലാം ലോകസഭാ തിരഞ്ഞെടുപ്പിൽ  പ്രതിഫലിക്കുമെന്നാണ്  സിപിഎം നോക്കിക്കാണുന്നത്.
 എന്നാൽ ഹംസയുടെ സ്ഥാനാർത്ഥിത്വം  മുസ്ലിംലീഗിന് ഭീഷണില്ലെന്നും  നിഷ്പ്രയാസം വിജയിക്കുമെന്നാണ്  മുസ്ലിംലീഗിന്റെ വിലയിരുത്തൽ.