Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

'മക്ക ക്ലോക്ക്' ഈ മാസാന്ത്യം

ജിദ്ദ: ആഗോളതലത്തില്‍ ശ്രദ്ധേയമാവാന്‍ പോവുന്ന മക്ക ക്ലോക്കിന്റെ സൂചികള്‍ ഈ മാസാവസാനത്തോടെ അനങ്ങിത്തുടങ്ങും. വിശുദ്ധ മക്കയില്‍ ഹറം ശരീഫ് അതിരില്‍ പുതുതായി ഉയര്‍ന്ന കൂറ്റന്‍ വഖഫ് കെട്ടിടങ്ങളില്‍ ഏറ്റവും ഉയരമുള്ള ടവറിന്റെ മുകളിലാണ് 'മക്ക ക്ലോക്ക്' എന്ന ഭീമന്‍ ഘടികാരം സ്ഥാപിച്ചിട്ടുള്ളത്. ഇത് ആഗസ്തിനു മുമ്പേ പ്രവര്‍ത്തനക്ഷമമാവുമെ തിന് ദൃശ്യശ്രാവ്യ സങ്കേതങ്ങള്‍ മക്ക ക്ലോക്കില്‍ ഉപയോഗപ്പെടുത്തും. പൊടിക്കാറ്റ്, മഴ തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങള്‍ മൂലം കേടുപാട് ഏല്‍ക്കാതിരിക്കുന്നതിനുള്ള സുരക്ഷാ ഏര്‍പ്പാടുകളും ക്ലോക്കില്‍ ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലുതും ഉയരത്തിലും ഉള്ളതാണ് 'മക്ക ക്ലോക്ക്' എന്ന് അധികൃതര്‍ പറഞ്ഞു. നാനൂറിലേറെ മീറ്റര്‍ ഉയരത്തിലാണ് ക്ലോക്ക്. മുസ്‌ലിം ലോകത്തെ സമയനിര്‍ണയത്തിന്റെ ആധികാരിക മാനദണ്ഡമായിരിക്കും ഇതെന്നും അവര്‍ അവകാശപ്പെട്ടു.(മാത്രുഭൂമി 19.07.2010)