Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

കമ്യൂണിസ്റ്റുകാര്‍ വികസനവിരോധികള്‍ -സോണിയ

തൃശ്ശൂര്‍/ഹരിപ്പാട്/കോഴിക്കോട്: കമ്യൂണിസ്റ്റുകാര്‍ കാലത്തിനൊത്ത മാറ്റം ഉള്‍ക്കൊള്ളാത്തവരാണെന്നും വികസനത്തെ എന്നും എതിര്‍ത്തവരാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. ട്രാക്ടര്‍ കൊണ്ടുവന്നപ്പോഴും കമ്പ്യൂട്ടര്‍ കൊണ്ടുവന്നപ്പോഴും അതിനെ കമ്യൂണിസ്റ്റുകാര്‍ എതിര്‍ത്തു. എന്നാല്‍ അടിസ്ഥാനപ്രമാണങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ, കാലത്തിനൊത്ത മാറ്റത്തിലും ലക്ഷ്യത്തിലും വിശ്വസിക്കുന്നവരാണ് കോണ്‍ഗ്രസ്സുകാര്‍. വികസനത്തിന്റെ ഫലം എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യമായി ലഭിക്കണമെന്ന് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുവെന്നും സോണിയാ ഗാന്ധി വ്യക്തമാക്കി.തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തില്‍ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കോഴിക്കോട്, ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് എന്നിവിടങ്ങളിലും സോണിയ സംസാരിച്ചു. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. മറ്റു സംസ്ഥാനങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് വികസനത്തില്‍ ബഹുദൂരം മുന്നോട്ടുപോയപ്പോള്‍ കേരളം അഞ്ചുകൊല്ലം പിന്നോട്ടുപോകുകയാണുണ്ടായതെന്ന് സോണിയ ചൂണ്ടിക്കാട്ടി. വിവേചനത്തോടെ കാണാതെ, യു.പി.എ. സര്‍ക്കാര്‍ എല്ലാ പിന്തുണയും സംസ്ഥാനസര്‍ക്കാറിന് നല്‍കിയിരുന്നു.കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവരാവകാശ നിയമം, തൊഴിലുറപ്പുപദ്ധതി, കുട്ടികള്‍ക്കുള്ള സൗജന്യ വിദ്യാഭ്യാസം തുടങ്ങിയവ ഇടതുപക്ഷ സര്‍ക്കാറിന്റെ പദ്ധതികളാണെന്നാണ് അവകാശപ്പെടുന്നത്. ഇതെല്ലാം യു.പി.എ. സര്‍ക്കാറിന്റെ പദ്ധതികളാണ്. അങ്കണവാടി ജീവനക്കാര്‍ക്കുള്ള പ്രതിഫലം ഇരട്ടിയാക്കി. വനിതാ സംവരണം 50 ശതമാനമാക്കുകയും വനിതാക്ഷേമത്തിനായി 500 കോടി രൂപ വകയിരുത്തുകയും ചെയ്‌തെന്നും അവര്‍ പറഞ്ഞു.യു.ഡി.എഫ്. സ്ഥാനാര്‍ഥികളുടെ ജയം കേരളത്തിന്റെ ജയമാണെന്നും കേരളത്തിന്റെ വികസനം ലക്ഷ്യമിടുന്ന പുതിയ യുഗപ്പിറവിയായിരിക്കുമെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.* കേരളത്തിലെ ഇടതു സര്‍ക്കാര്‍ മണ്ണ്-ലോട്ടറി മാഫിയകളുടെ പിടിയിലാണെന്ന് സോണിയാഗാന്ധി ഹരിപ്പാട്ട് നടന്ന പൊതുസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച എല്ലാ പുരോഗമനനടപടികളെയും തുരങ്കംവെച്ചിട്ടുള്ള സി.പി.എം. കാലഹരണപ്പെട്ട പാര്‍ട്ടിയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.അഞ്ചുവര്‍ഷത്തെ എല്‍.ഡി.എഫ്. ഭരണം കേരളത്തെ പിന്നോട്ടടിച്ചു. സുനാമി പുനരധിവാസത്തിനും കുട്ടനാട് പാക്കേജിനും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പണം കേരളസര്‍ക്കാര്‍ വേണ്ടവിധം വിനിയോഗിക്കാത്തതിനെ ജനങ്ങള്‍ ചോദ്യംചെയ്യണം. എല്‍.ഡി.എഫ്. നേതാക്കള്‍ ഇതിനു വിശദീകരണം നല്കുകയും വേണം- സോണിയ ആവശ്യപ്പെട്ടു.* ഇടതുമുന്നണിയുടെ ദുര്‍ഭരണവും സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയവും അവസാനിപ്പിക്കാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പെന്ന് സോണിയ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രചാരണ സമ്മേളനത്തില്‍ പറഞ്ഞു.കേരളത്തില്‍, പ്രത്യേകിച്ച് മലബാറില്‍, സി.പി.എം. അക്രമം അഴിച്ചുവിടുകയാണ്. നൂറുകണക്കിനു സ്ത്രീകളും കുട്ടികളുംപോലും അക്രമത്തിനിരയായി. ആദിവാസി യുവാവിനെ കഴിഞ്ഞ ദിവസം അടിച്ചുകൊന്നു. പോലീസിനെ ദുരുപയോഗം ചെയ്താണ് ഈ അക്രമവാഴ്ച. കോടതിക്കെതിരെയും വിദ്യാഭ്യാസ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കെ തിരെയും അവര്‍ നിശിത വിമര്‍ ശനങ്ങളിലൂടെ കടന്നാക്രമണം നട ത്തുന്നു. യു.പി.എ. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചു. ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തു - സോണിയ പറഞ്ഞു.(മാതൃഭൂമി 07.04.2011)