Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

നക്‌സല്‍വേട്ടയ്ക്ക് 6.000 സി.ആര്‍.പി.എഫുകാരെ നിയോഗിക്കും

ന്യൂഡല്‍ഹി: നക്‌സല്‍ വേട്ടയ്ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ആറായിരം സി.ആര്‍.പി.എഫ് ഭടന്‍മാരെ നിയോഗിക്കും. ദന്തെവാഡ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് ചത്തീസ്ഗഢിലും പശ്ചിമബംഗാളിലും കര്‍മപദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപംനല്‍കിയിട്ടുള്ളത്. കര, വ്യോമസേനകളെ മാവോവാദികള്‍ക്കെതിരെ ഉപയോഗിക്കണമെന്ന ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം പ്രതിരോധവകുപ്പ് തള്ളിയ സാഹചര്യത്തിലാണ് അര്‍ധസൈനിക വിഭാഗളെ ഉള്‍പ്പെടുത്തി കര്‍മപദ്ധതി തയ്യാറാക്കുന്നത്. ചത്തീസ്ഗഢിലെ റായ്പൂരിലും പശ്ചിമബംഗാളിലെ മിഡ്‌നാപൂരിലും കേന്ദ്രീകരിക്കാനാണ് സുരക്ഷാസേനകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.